Latest NewsNewsBusiness

രണ്ടാംഘട്ട പിരിച്ചുവിടൽ ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡിസ്നി, ഏഴായിരത്തിലധികം ജീവനക്കാർ പുറത്തേക്ക്

രണ്ടാംഘട്ട പിരിച്ചുവിടലിലൂടെ ഏകദേശം 45,000 കോടി രൂപയുടെ ചെലവ് ചുരുക്കലാണ് കമ്പനി ലക്ഷ്യമിടുന്നത്

രണ്ടാംഘട്ട പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്ന സൂചനകൾക്ക് പിന്നാലെ ഔദ്യോഗിക സ്ഥിരീകരണവുമായി ഡിസ്നി. ഏകദേശം ഏഴായിരത്തിലധികം ജീവനക്കാർക്കാണ് ഇത്തവണ തൊഴിൽ നഷ്ടമാകുക. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഇഎസ്പിഎൻ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. വാൾട്ട് ഡിസ്നി, ഹേഴ്സ്റ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയുടെ സംയുക്ത സംരംഭമാണ് എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ് പ്രോഗ്രാമിംഗ് നെറ്റ്‌വർക്ക് അഥവാ ഇഎസ്പിഎൻ.

രണ്ടാംഘട്ട പിരിച്ചുവിടലിലൂടെ ഏകദേശം 45,000 കോടി രൂപയുടെ ചെലവ് ചുരുക്കലാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഒരു ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അതിനാൽ, കമ്പനിയുടെ സ്ട്രീമിംഗ് ടിവി ബിസിനസുകളെ ലാഭകരമാക്കാനാണ് പ്രയത്നിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസ്നിയെ മൂന്ന് സെഗ്മെന്റുകളാക്കി പുനക്രമീകരിക്കുന്നതാണ്. ഫിലിം, ടെലിവിഷൻ, സ്ട്രീമിംഗ് എന്നിവ ഉൾപ്പെടുന്ന വിനോദ യൂണിറ്റും, സ്പോർട്സ് കേന്ദ്രീകരിച്ചുള്ള ഇഎസ്പിഎൻ യൂണിറ്റും, ഡിസ്നി പാർക്ക് യൂണിറ്റ് എന്നിങ്ങനെയാണ് തരംതിരിക്കുക.

Also Read: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നു: പി കെ ശ്രീമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button