KeralaLatest NewsNews

സുഡാൻ രക്ഷാദൗത്യം: നേതൃത്വം നൽകാൻ ജിദ്ദയിലേക്ക് പുറപ്പെട്ട് വി മുരളീധരൻ

തിരുവനന്തപുരം: യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ‘ഓപ്പറേഷൻ കാവേരിക്ക്’ നേതൃത്വം നൽകാൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് യാത്ര. ചൊവ്വാഴ്ച്ച രാവിലെ അദ്ദേഹം ജിദ്ദയിലെത്തും.

Read Also: നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പണമുണ്ട്: സാധാരണക്കാർക്ക് അതില്ലെന്ന് ഗണേഷ് കുമാർ

ആഭ്യന്തര സംഘർഷം കത്തിപ്പടർന്ന സുഡാനിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു.

വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്റെ ചുമതല വി മുരളീധരനെ ഏൽപ്പിച്ചതായി പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയിൽ ആണ് പ്രഖ്യാപിച്ചത്.

Read Also: ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം: വിമർശനവുമായി അനിൽ ആന്റണി

shortlink

Related Articles

Post Your Comments

Related Articles


Back to top button