ആഴ്ചയുടെ ആദ്യദിനമായ ഇന്ന് നേട്ടത്തോടെ ഓഹരി വിപണി. ആഗോള വിപണിയിലെ ശുഭ സൂചനകളാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 195 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,850- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 46 പോയിന്റ് നേട്ടത്തിൽ 17,670- ലാണ് വ്യാപാരം തുടങ്ങിയത്.
എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്. അതേസമയം, സൺ ഫാർമ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ബിപിസിഎൽ, എൻടിപിസി, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, മഹീന്ദ്ര ലോജിസ്റ്റിക്സ് ഉൾപ്പെടെയുള്ള 19 കമ്പനികൾ ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടും.
Also Read: ജിയോ സിനിമയ്ക്ക് ഇനി പുതിയ ബ്രാൻഡ് അംബാസഡർ, രോഹിത് ശർമ്മ ചുമതലയേറ്റു
Post Your Comments