KeralaLatest NewsNews

രാജ്യത്തെ ആദ്യ ഡിജിറ്റൽ പാർക്ക് കേരളത്തിൽ: ശിലാസ്ഥാപനം നാളെ പ്രധാനമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ പാർക്ക് കേരളത്തിൽ. ഡിജിറ്റൽ പാർക്കിന്റെ ശിലാസ്ഥാപനം നാളെ പ്രധാനമന്ത്രി നിർവ്വഹിക്കും. രാജ്യത്തെ തന്നെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരളത്തിൽ നിലവിൽ വരുന്നത്.

Read Also: കേരളത്തിന് ഇനിയും ഉണ്ടാകുമോ പ്രധാനമന്ത്രിയുടെ സര്‍പ്രൈസ് പ്രഖ്യാപനം: ആകാംക്ഷയോടെ ജനങ്ങള്‍

കേരള ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന് ഏകദേശം 14 ഏക്കർ സ്ഥലത്താണ് ഡിജിറ്റൽ സയൻസ് പാർക്ക് നിർമ്മിക്കുന്നത്. മൊത്തം പദ്ധതി വിഹിതം 1515 കോടിയായി കണക്കാക്കിയ ഡിജിറ്റൽ സയൻസ് പാർക്കിന് സംസ്ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയ്ക്ക് പുറമെയുള്ള തുക വ്യവസായ പങ്കാളികൾ ഉൾപ്പെടെയുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നാണ് കണ്ടെത്തുന്നത്. മൾട്ടി ഡിസിപ്ലിനറി ക്ലസ്റ്റർ അധിഷ്ഠിത ഇന്ററാക്റ്റീവ് – ഇന്നൊവേഷൻ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ നൂതന ദർശനത്തോടെയാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാവുന്ന പാർക്കിൽ വ്യവസായ-ബിസിനസ് യൂണിറ്റുകൾക്കും ഇൻഡസ്ട്രി 4.0, നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, സ്മാർട്ട് ഹാർഡ് വെയർ, സുസ്ഥിര-സ്മാർട്ട് മെറ്റീരിയലുകൾ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും സൗകര്യമൊരുക്കും.

Read Also: റമദാനിൽ ദുബായിൽ അറസ്റ്റിലായത് 300 ൽ അധികം ഭിക്ഷാടകർ: കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button