പെൺകുട്ടിയെ അജിൻസാമിൻ്റെ കൂടെ രാത്രി കഴിയാൻ പ്രേരിപ്പിച്ചത് പൂർണിമയും ശ്രുതിയും; ചതിയാണെന്ന് മനസിലായത് വളരെ വൈകി

പാറശ്ശാല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയിളായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം(23), ഇയാൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ്(23), കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി വീട്ടിൽ ജെറിൻ(29), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ(21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി(25) എന്നിവരെയാണ് പാറശ്ശാല പോലീസ് സമീപം കാലടിയിൽ നിന്നു പിടികൂടിയത്.

തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിള സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥിനിയെയാണ് സംഘം പീഡനത്തിന് ഇരയാക്കിയത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ അജിനും സംഘവും വലയിലാക്കിയത്. കാമുകൻ തന്നെ ചതിക്കുകയാണെന്നും, ലക്ഷ്യം മറ്റൊന്നാണെന്നും പെൺകുട്ടി തിരിച്ചറിഞ്ഞില്ല. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി അജിൻ തന്റെ പെൺസുഹൃത്തുക്കളെയും ഉപയോഗിച്ചു. ഇവരും പെൺകുട്ടിയായി ചാറ്റ് ചെയ്യുകയും, പതുക്കെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

പ്രണയം കലശലായപ്പോൾ ഒളിച്ചോടാമെന്നും, ഒരുമിച്ച് ജീവിക്കാമെന്നും അജിനും പെൺകുട്ടിയും തീരുമാനമെടുത്തു. അതിൻ്റെ മുന്നോടിയായാണ് തമ്മിൽ കാണാൻ പെൺകുട്ടിയും കാമുകനും തീരുമാനിച്ചത്. പറഞ്ഞുറപ്പിച്ച പ്രകാരം കാമുകനായ അജിൻസാം നാലു സുഹൃത്തുക്കളോടൊപ്പം രാത്രിയിൽ പാറശ്ശാലയിലെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകരയിലെ ഹോട്ടലിൽ എത്തിച്ചു. ഇന്ന് തങ്ങളുടെ ആദ്യ രാത്രിയാണെന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് അജിൻസാം പെൺകുട്ടിയെ പീഡിപ്പിച്ചത്. രാത്രിയിൽ ഹോട്ടലിൽ വച്ച് പെൺകുട്ടിയെ കാമുകൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് പകലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് പെൺകുട്ടി പറയുന്നത്. എല്ലാത്തിനും ഒത്താശ ചെയ്തത് പൂർണിമയും ശ്രുതിയും ആയിരുന്നു.

പിറ്റേന്ന് ഉച്ചയോടെ അജിനും സംഘവും പെൺകുട്ടിയെ തിരിച്ച് വീട്ടിൽ കൊണ്ടുവിട്ടു. എന്നാൽ, അതിനുശേഷം കാമുകനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടാതായി. ഇതോടെയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടി തിരിച്ചറിയുന്നത്. അജിൻ സാമിനെ ഫോണിൽ ലഭിക്കാതെ വന്നതോടെ പെൺകുട്ടി പീഡനത്തിനിരയായ വിവരം വീട്ടിൽ തുറന്നു പറഞ്ഞു. പാറശ്ശാല എസ്എച്ച്.ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജി എസ്എസ്, എഎസ്ഐ മിനി, എസ് സിപിഒ സാബു, സിപിഒ സുനിൽകുമാർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Share
Leave a Comment