Latest NewsKeralaNews

ഭാരത് മാതാ കീ ജയ്, മോദിയുടെ മുദ്രാവാക്യവും ശബ്ദവും ഏറ്റെടുത്ത് യുവം- 2023

മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയിച്ച് മുദ്രാവാക്യം ഏറ്റെടുത്ത് സദസ്

കൊച്ചി: ജനനായകന്‍ നരേന്ദ്രമോദിയുടെ വാക്കുകള്‍ ഏറ്റെടുത്ത് യുവം. പ്രിയ യുവസുഹൃത്തുക്കളെ അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞ് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നമുക്ക് മുന്നോട്ട് നീങ്ങാം, നിങ്ങള്‍ നേതൃത്വം വഹിക്കൂ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട് തുടങ്ങി മോദിയുടെ ഒരോ വാക്കുകളും ആവേശത്തൊടെയാണ് സദസ് ഏറ്റെടുത്തത്.ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തൊടെയാണ് പ്രധാനമന്ത്രി തന്റെ യുവം -2023 ലെ വാക്കുകള്‍ ഉപസംഹരിച്ചത്. ഈ സമയം അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരം മൊബൈല്‍ ഫ്ളാഷ് ലൈറ്റുകള്‍ ജ്വലിപ്പിച്ച് സദസ്സൊന്നാകെ മുദ്രവാക്യം ഏറ്റെടുക്കുകയായിരുന്നു.

Read Also: ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം: വിമർശനവുമായി അനിൽ ആന്റണി

സംസ്ഥാന സര്‍ക്കാറിന്റെ വികസന വിരുദ്ധത കൃത്യമായി വരച്ചു കാട്ടുന്നതായിരുന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍. കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനു പകരം പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കുന്നവരാണ് കേരളത്തിലുള്ളത്. മറ്റൊരു കൂട്ടര്‍ കുടുംബതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നു. രാജ്യം കയറ്റുമതി ശേഷി വര്‍ധിപ്പിക്കാന്‍ നാം ശ്രമിക്കുമ്പോള്‍, ഒരു കൂട്ടര്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്നു. ഇത് കേരളത്തിലെ യുവാക്കള്‍ തിരിച്ചറിയണം മോദി പറഞ്ഞു. യുവാക്കളുടെ ആശയാഭിലാഷങ്ങള്‍ മനസ്സിലാകുന്ന സര്‍ക്കാരാണ് ബിജെപിയുടേത് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button