ദാദ്ര: ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ച വൃത്തിയാക്കിയ യുവാവ് അറസ്റ്റിൽ. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയിലെ സില്‍വാസയിലാണ് സംഭവം. ഇറച്ചിക്കടയിൽ തൊഴിലാളിയായ ഇയാൾ ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കുന്ന വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ദേശീയപതാകയെ അവഹേളിച്ചതിനാണ് ഇയാള്‍ക്കെതിരേ സിൽവാസ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ വെച്ച് ദേശീയ പതാക കത്തിക്കുക, കീറുക, മലിനപ്പെടുത്തുക, വികൃതമാക്കുക, ചവിട്ടുക തുടങ്ങിയവയൊക്കെ കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് മൂന്നുവർഷം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാം.
Post Your Comments