Latest NewsKeralaNews

വീട്ടില്‍ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ

ആ​ല​പ്പു​ഴ: വീട്ടില്‍ ചെടിച്ചട്ടിയിൽ ക​ഞ്ചാ​വ് ചെ​ടി​ വ​ള​ർ​ത്തി​യ അറസ്റ്റില്‍. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ കൊ​ട്ടാ​ര​ത്തിൽ​പു​ഴ കി​ഴ​ക്കേ​തി​ൽ പ്ര​ശാ​ന്താ​ണ്​ (31) അ​റ​സ്റ്റി​ലാ​യ​ത്. നാ​ലു​ മാ​സ​മാ​യി ഇ​യാ​ൾ ത​ന്റെ വീ​ടി​ന്റെ പി​ൻ​വ​ശ​ത്ത് ര​ഹ​സ്യ​മാ​യി ചെ​ടി​ച്ച​ട്ടി​യി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കഞ്ചാവ് ഒ​ന്ന​ര മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ള​ർ​ന്നതായി പൊലീസ് പറഞ്ഞു.

ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ന്നാ​ർ പൊ​ലീ​സ് എ​സ്എ​ച്ച്.ഒ ജോ​സ് മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സിഎ​സ് അ​ഭി​രാം, ശ്രീ​കു​മാർ, സു​രേ​ഷ്, എ.എ​സ്ഐ​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, ബി​ന്ദു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സാ​ജി​ദ്, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, ഹ​രി​പ്ര​സാ​ദ്, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഗി​രി​ജ, ആ​ല​പ്പു​ഴ ജി​ല്ല ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button