പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കുമെന്ന് പറഞ്ഞ ഡിവൈഎഫ്ഐ നേതാവും എംപിയുമായ എ എ റഹീമിനെ പരിഹസിച്ചു ബിജെപി നേതാവ് സന്ദീപ് വാര്യർ. ആ 100 ചോദ്യങ്ങൾ പ്രധാനമന്ത്രിയുടെ ഡിഗ്രിയും ചായ വിറ്റ റെയിൽവേ സ്റ്റേഷന്റെ പേരും ആണെന്ന് സന്ദീപ് പരിഹസിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
പ്രധാനമന്ത്രിയുടെ ഡിഗ്രി ഏത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ? പ്രധാനമന്ത്രി ചായ വിറ്റ റെയിൽവേ സ്റ്റേഷൻ ഏതാണ്?
ഇന്നലെ മാതൃഭൂമിയിൽ സിപിഎം പ്രതിനിധി ഉന്നയിച്ച
ഡിവൈഎഫ്ഐയുടെ ‘അതീവ പ്രാധാന്യമുള്ള ‘ ചോദ്യങ്ങൾ ഇത് രണ്ടുമാണ്.
2016 ൽ തന്നെ ഡൽഹി യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രധാനമന്ത്രിയുടെ ഡിഗ്രി സംബന്ധിച്ച ആധികാരികത വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ enrolment number അടക്കം ഡിയു പുറത്ത് വിട്ടതുമാണ്. നരേന്ദ്ര മോദിയുടെ മാസ്റ്റേഴ്സ് ഡിഗ്രി സംബന്ധിച്ച വിവരങ്ങൾ ഗുജറാത്ത് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ളതാണ്.
ഇതെല്ലാം അദ്ദേഹത്തിൻ്റെ ഇലക്ഷൻ അഫിഡവിറ്റ്കളിലും പല തവണ നൽകിയിട്ടുള്ളതുമാണ്. അപ്പോഴൊന്നും കോൺഗ്രസോ സിപിഎമ്മോ ഇക്കാര്യത്തിൽ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല.
രണ്ട് മോദി ചായ വിറ്റ റെയിൽവേ സ്റ്റേഷൻ ഏതാണ് എന്നാണ് ഡിവൈഎഫ്ഐ ഉന്നയിക്കുന്ന അതീവ പ്രാധാന്യമുള്ള മറ്റൊരു ചോദ്യം . സഞ്ജീവ് ഭട്ടിൻ്റെ ഒരു പഴകി തേഞ്ഞ ട്വീറ്റിൽ നിന്ന് എ എ റഹീം കഷ്ടപ്പെട്ട് മുങ്ങിത്തപ്പി എടുത്ത് കൊണ്ടുവന്ന ചോദ്യമാണ് . ഈ ചോദ്യമൊക്കെ വർഷങ്ങൾക്ക് മുമ്പേ മിടുക്കന്മാർ പൊളിച്ച് കയ്യിൽ കൊടുത്തതുമാണ് .
വാഡ്നഗർ റെയിൽ വേ ലൈൻ 1976 ന് മുമ്പ് ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ വാട്ട്സ്ആപ്പ് പ്രചാരണം നടത്തിയിരുന്നത്. എന്നാൽ 1887 മാർച്ച് 21 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ലൈൻ ആണിതെന്ന് റെയിൽവേ രേഖകൾ തന്നെ പുറത്ത് വന്നിട്ടും ഡിവൈഎഫ്ഐ ചോദിക്കാനാഗ്രഹിക്കുന്നത് ഈ പഴയ വാട്ട്സ്ആപ്പ് മണ്ടത്തരമാണ്.
മോദി ഡിഗ്രി എടുത്തത് ഡിവൈഎഫ്ഐ നേതാക്കളെ പോലെ തിരുവനന്തപുരത്തെ പാചകറാണിയുടെ പെട്ടിക്കടയിൽ നിന്ന് വ്യാജമായല്ല. പ്രത്യേക ഏക്ഷൻ കാണിച്ചു കെപിസിസി പ്രസിഡൻ്റിനെ അദ്ദേഹം അടിച്ച് വീഴ്ത്തുകയോ ഊരിപ്പിടിച്ച വാളിൻ്റെയും ഉയർത്തിപ്പിടിച്ച കത്തിയുടെയും മധ്യേ ജെമിനി സർക്കസ് കൊമാളിയെപ്പോലെ നടക്കുകയോ ചെയ്തിട്ടില്ല.
ഡിവൈഎഫ്ഐ തിരുമണ്ടന്മാർ ചോദിക്കുന്ന ഇത്തരം ചോദ്യങ്ങൾക്കാണോ അതോ കേരളത്തിലെ യുവാക്കൾ ഉന്നയിക്കുന്ന നാടിൻ്റെ മുന്നേറ്റം സംബന്ധിച്ച ചോദ്യങ്ങൾക്കാണോ ഇന്ത്യയുടെ പ്രധാനമന്ത്രി മറുപടി പറയേണ്ടത് ?
Post Your Comments