കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അറ്റാദായത്തിൽ 29.96 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, 9,122 കോടി രൂപയാണ് അറ്റാദായം ഉയർന്നത്. 2021-22 സാമ്പത്തിക വർഷം നാലാം പാദത്തിൽ 7,018 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്.
വാർഷികാടിസ്ഥാനത്തിൽ അറ്റ പലിശ വരുമാനം 40.2 ശതമാനം വർദ്ധനവോടെ 12,605 കോടി രൂപയിൽ നിന്നും, 17,667 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നിക്ഷേപ വളർച്ചയിൽ 10.9 ശതമാനത്തിന്റെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ആകെ നിക്ഷേപം 10.6 ലക്ഷം കോടി രൂപയിൽ നിന്നും 11.8 ലക്ഷം കോടി രൂപയായി ഉയർന്നു. അതേസമയം, നാലാം പാദത്തിൽ അറ്റനിഷ്ക്രിയ ആസ്തി കുറഞ്ഞിട്ടുണ്ട്. അറ്റനിഷ്ക്രിയ ആസ്തി 0.76 ശതമാനത്തിൽ നിന്നും 0.48 ശതമാനമായാണ് കുറഞ്ഞത്.
Also Read: ഭാര്യയെ കടിച്ചു: അയൽവീട്ടിലെ നായയെ അടിച്ചു കൊന്ന എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്
Post Your Comments