KeralaLatest NewsNews

ഭാര്യയെ കടിച്ചു: അയൽവീട്ടിലെ നായയെ അടിച്ചു കൊന്ന എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

തിരുവനന്തപുരം: ഭാര്യയെ കടിച്ച അയൽവീട്ടിലെ വളർത്തുനായയെ അടിച്ചു കൊന്ന് എക്സൈസ് ഉദ്യോഗസ്ഥൻ. ചാത്തന്നൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്താണ് അയൽ വീട്ടിലെ വളർത്തു നായയെ തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. നായയെ അടിയ്ക്കുന്നത് തടയാൻ ശ്രമിച്ച വീട്ടുടമയായ സ്ത്രീയെയും ഇയാൾ ഉപദ്രവിച്ചുവെന്നാണ് ആരോപണം.

Read Also: പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ, ആദ്യം 4ജി എത്തിയത് ഈ സംസ്ഥാനത്ത്

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീടിന്റെ സിറ്റൗട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന നായയുടെ തലയിൽ ഇയാൾ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു. തടയാനെത്തിയ വീട്ടുടമയായ സ്ത്രീയെ അസഭ്യം പറഞ്ഞ ശേഷം പിടിച്ചു തള്ളുകയായിരുന്നു. നിലത്ത് വീണ ഇവരുടെ മുൻവശത്തെ പല്ലിന് പൊട്ടലുണ്ട്. തുടർന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്.

ബന്ധുവിന്റെ സഞ്ചയന വിവരം അറിയിക്കുന്നതിനായാണ് പ്രാശാന്തിന്റെ ഭാര്യ അയൽ വീട്ടിലെത്തിയത്. അപ്പോഴാണ് ഇവരെ നായ കടിച്ചത്. യുവതിയുടെ ഇരുകയ്യിലും നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

Read Also: താപനില ക്രമാതീതമായി കുതിച്ചുയരുന്നു: വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button