ഇന്ത്യയിൽ ഉപയോഗിക്കാവുന്നതും താരൻ അകറ്റാൻ ഫലപ്രദവുമായ ഒരു വഴിയാണ് ഇഞ്ചി. ഇത് പ്രകൃതിദത്തമായ അണുനാശിനിയാണ്. അതിനാൽ, ഈസ്റ്റിനെയും അണുബാധയെയും അകറ്റി നിങ്ങളുടെ തലയോട്ടിനെ വൃത്തിയാക്കി സൂക്ഷിക്കുന്നു.
ഇതിനായി 2 സ്പൂൺ ഇഞ്ചിയും 2 സ്പൂൺ വെളിച്ചെണ്ണയും കുറച്ചു നാരങ്ങാനീരുമായി നന്നായി യോജിപ്പിക്കുക. ഇത് പുരട്ടി 30 മിനിട്ടിനു ശേഷം നന്നായി കഴുകുക. ആഴചയിൽ 3 തവണ ഇത് ചെയ്യുക.
Read Also : വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്: വിമർശനവുമായി ഇ പി ജയരാജൻ
ഇഞ്ചിയുടെ വേരിൽ മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് മുടിയെ കൂടുതൽ ബലമുള്ളതും ആരോഗ്യമുള്ളതുമാക്കും. ഒപ്പം മുടി കൊഴിച്ചിൽ തടയുകയും ചെയ്യും.
താരനും മുടി കൊഴിച്ചിലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഫോളിക്കിളിൽ മൃതകോശങ്ങൾ അടിയുമ്പോൾ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. ഇഞ്ചിയിലെ ആന്റി മൈക്രോബിയൽ സ്വഭാവം താരനകറ്റി മുടി കൊഴിച്ചിലിൽ നിന്നും സംരക്ഷിക്കുന്നു.
വരളുമ്പോൾ മുടി ദുർബലപ്പെട്ട് പൊട്ടിപ്പോകാൻ കാരണമാകുന്നു. ഇഞ്ചി വരൾച്ച തടഞ്ഞ് മുടി നനവുള്ളതാക്കുന്നു.
Post Your Comments