Latest NewsNewsBusiness

ലാഭത്തിൽ മികച്ച മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസ്, മാർച്ചിൽ അവസാനിച്ച പാദഫലങ്ങൾ പുറത്ത്

കമ്പനിയുടെ പ്രവർത്തന വരുമാനം മുൻ വർഷത്തെ 2,11,887 കോടി രൂപയിൽ നിന്നും 2.12 ശതമാനം വളർച്ചയോടെ 2,16,376 കോടി രൂപയായാണ് വർദ്ധിച്ചത്

കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിലെ കണക്കുകൾ പുറത്തുവന്നതോടെ മികച്ച മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനപാദമായ മാർച്ചിലെ ലാഭം 19.10 ശതമാനം വർദ്ധനവോടെ 19,299 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇതേ പാദത്തിലെ ലാഭം 16,203 കോടി രൂപയായിരുന്നു. ഇത്തവണ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്.

കമ്പനിയുടെ പ്രവർത്തന വരുമാനം മുൻ വർഷത്തെ 2,11,887 കോടി രൂപയിൽ നിന്നും 2.12 ശതമാനം വളർച്ചയോടെ 2,16,376 കോടി രൂപയായാണ് വർദ്ധിച്ചത്. അതേസമയം, കൺസ്യൂമർ ബിസിനസിൽ ഉണ്ടായ വളർച്ച വരുമാനം ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ഡിജിറ്റൽ റീട്ടെയിൽ മേഖല 19.4 ശതമാനവും, ഡിജിറ്റൽ സേവന വിഭാഗം 15.4 ശതമാനവുമാണ് വളർച്ച കൈവരിച്ചത്. പ്രവർത്തന ലാഭത്തിൽ 11.3 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 23.2 ശതമാനം ഉയർന്ന് 9,76,524 കോടി രൂപയായിട്ടുണ്ട്.

Also Read: മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓര്‍ക്കും: ആരിഫ് മുഹമ്മദ് ഖാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button