നെടുമങ്ങാട്: സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് രാത്രി പൂട്ടാന്‍ മറന്ന് ജീവനക്കാര്‍. തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തന സമയത്തിന് ശേഷം പൂട്ടാന്‍ ജീവനക്കാര്‍ മറന്നത്. സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനിലിന്റെ സ്വന്തം മണ്ഡലത്തിലാണ് സംഭവം.
read also: പത്തുദിവസം പഴക്കമുള്ള അഴുകിയ മൃതദേഹം ഭാരതപ്പുഴയില്‍ : അന്വേഷണം
ഷട്ടറുകള്‍ പാതിയില്‍ അധികം താഴ്ത്തിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. മൂന്ന് ഷട്ടറുകളാണ് തുറന്ന് കിടന്നത്. ഈദ് അവധിക്ക് മുന്‍പ് നല്ല തിരക്കുള്ള ദിവസത്തിനൊടുവിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് രാവിലെ ജീവനക്കാരെത്തി ഷട്ടര്‍ താഴിട്ട് പൂട്ടി.
Post Your Comments