ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണം എൻഐഎ സംഘം അന്വേഷിക്കും. ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. ഇതോടെ, ജമ്മു കാശ്മീരിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് സൈന്യം. സൈനികർ സഞ്ചരിച്ച ട്രക്കിന് തീപിടിച്ചാണ് അപകടം നടന്നത്. ഇത് ഭീകരാക്രമണമാണെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്. ബിംബർ ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്ന വാഹനത്തിന് നേരെ ഗ്രാനേഡ് ആക്രമണം ഉണ്ടാവുകയും, സൈനികരുടെ ട്രക്കിന് തീപിടിക്കുകയുമായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വനമേഖലയിലെ ഹൈവേയിലൂടെയാണ് ട്രക്ക് സഞ്ചരിച്ചിരുന്നത്. ഇന്നലെ തന്നെ എൻഐഎ സംഘം സ്ഥലത്തെത്തുകയും, പ്രാഥമിക പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.
Also Read: നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു
ആക്രമണത്തെ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കാശ്മീരിൽ നടക്കാനിരിക്കെയാണ്,ഭീകരാക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പൂഞ്ചിലെ സ്ഥിതിഗതികൾ വിലയിരുത്തി.
Post Your Comments