KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ വി​ലയിൽ വർദ്ധനവ്. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് വി​ല 44,840 രൂ​പ​യും ഗ്രാ​മി​ന് 5,605 രൂ​പ​യു​മാ​യി.

Read Also : എ.ഐ ക്യാമറ വച്ച് പാവപ്പെട്ടവനെ കൊള്ളയടിക്കാൻ മോദി പറഞ്ഞോ? മന്ത്രി ആന്റണി രാജുവിന്റെ വാദം പൊളിയുമ്പോൾ

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല വ​ർ​ദ്ധിക്കുന്നത്.​ വ്യാ​ഴാ​ഴ്ച​യും പ​വ​ന് 160 രൂ​പ​യു​ടെ വ​ർദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ 14-ന് ​പ​വ​ന് 45,320 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെയും 20 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 5605 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 4665 രൂപയാണ്.

അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button