ജയ്പൂർ: വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ശരീരത്തിൽ വീണ് യുവാവ് മരിച്ചു. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം. ശിവദയാൽ ശർമ്മ എന്നയാളാണ് മരിച്ചത്. റയിൽവെ ട്രാക്കിൽ മൂത്രമൊഴിച്ചുകൊണ്ട് നിൽക്കവെയാണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ച പശു ശർമ്മയുടെ ശരീരത്തിൽ പതിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാളി മോറി ഗേറ്റിൽ നിന്ന് വരുകയായിരുന്നു ട്രെയിൻ ട്രാക്കിലൂടെ നടക്കുകയായിരുന്ന ഒരു പശുവിനെ ഇടിക്കുകയിരിക്കുന്നു. ഇടി കൊണ്ട് തെറിച്ച പശു ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവസഥലത്ത് വെച്ച് തന്നെ ശിവദയാൽ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. ശിവദയാലിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഇന്ത്യയിൽ ഓടുന്ന ട്രെയിനുകൾ റയിൽവേ ട്രാക്കുകളിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഇടിക്കുന്നത് ഇതാദ്യമല്ല. മുംബൈ മുതൽ ഗുജറാത്ത് വരെയുള്ള റൂട്ടിൽ ഇത്തരത്തിലുള്ള ധാരാളം അപകടങ്ങൾ നടക്കുന്നത് സ്ഥിരകാഴ്ചയാണ്.
അതേസമയം, വന്ദേ ഭാരത് എക്സ്പ്രെസുകൾ മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വേഗതയിലോടുന്നതിനാൽ ട്രാക്കിലേക്ക് കയറുന്ന കന്നുകാലികളെ രക്ഷിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാൽ, ഈ വിഷയം മനസ്സിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാളത്തിൽ മൃഗങ്ങൾ കയറുന്നത് തടയുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും 620 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ട്രങ്ക് റൂട്ടിൽ മെറ്റൽ ഫെൻസിങ് സ്ഥാപിക്കാൻ പശ്ചിമ റെയിൽവേ തീരുമാനിച്ചു.
Post Your Comments