Latest NewsNewsIndia

പൂഞ്ച് ഭീകരാക്രമണം: കൂടുതൽ വിവരങ്ങൾ പുറത്ത്, ഭീകരരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി

ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്

പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് അന്വേഷണസംഘം. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ഗ്രൂപ്പുകളിലായി 7 ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൂടാതെ, പാക് ദേശീയവാദ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയെതെന്ന സൂചനയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്.

ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ സംഘടനകളിലെ ഭീകരർ രജൗരിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ, പാക് അധീന കാശ്മീരിൽ നിന്ന് രജൗരി, പൂഞ്ച് വഴി ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറിയതായുള്ള റിപ്പോർട്ടുകൾ ഇന്റലിജൻസ് ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന മേഖലയിൽ ഡ്രോണുകളുടെയും, സ്നിഫർ ഡോഗുകളുടെയും സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘം ഉൾപ്പെടെ, രണ്ട് എൻഐഎ സംഘങ്ങളും കേസ് അന്വേഷണത്തിന്റെ ഭാഗമായി പൂഞ്ചിൽ എത്തുന്നതാണ്.

Also Read: അഞ്ചു സൈനികര്‍ വീരൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button