വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ കേരളത്തിൽ രണ്ടാമത്തെ ട്രെയ്ൽ റണ്ണും വിജയകരമായി പൂർത്തിയാക്കുമ്പോൾ വിരിയുന്നത് പ്രതീക്ഷയുടെ നാമ്പുകൾ ആണ്. അതിവേഗ ട്രെയിൻ ജനങ്ങൾക്ക് ആശ്വാസകരമാവുകയാണ്. ഇതിനിടെ വന്ദേഭാരതിൽ യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള യുവാവിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. വിദേശങ്ങളിലൊക്കെയുള്ള ഹൈസ്പീഡ് ട്രെയിനുകളിൽ യാത്ര ചെയ്തവർ അകം കണ്ടാൽ നിരാശരാവുമെന്നും ഇദ്ദേഹം പറയുന്നു. ജയഹരി കെ എം ആണ് വന്ദേഭാരത് ട്രെയിനിലെ നോർമൽ ചെയർ കാറിൽ യാത്ര ചെയ്ത തന്റെ അനുഭവം വിവരിച്ചത്.
‘ദില്ലി ആഗ്ര റൂട്ടിൽ ഗതിമാൻ എക്സ്പ്രസ് നൂറ്റി അറുപതു കിലോമീറ്റർ സ്‌പീഡിൽ ഓടുന്നത് ഞാൻ ഫോണിൽ മെഷർ ചെയ്തു നോക്കിയതാണ്. ആ റൂട്ടിൽ വന്ദേഭാരത് ഓടിയത് പരമാവധി 159 കിലോമീറ്റർ സ്പീഡിലാണ്. പറഞ്ഞു വന്നത് രാജ്യത്തിന്റെ അഭിമാനവണ്ടി എന്നൊന്നും പറയാനില്ല വന്ദേഭാരത്.കൊച്ചു പിള്ളാരുടെ മുന്നിൽ കളിപ്പാട്ടം ഇട്ടുകൊടുത്തു ശ്രദ്ധ മാറ്റുന്നപോലെ കുറെ പൗരന്മാർക്ക് ദേശഭക്തി വിജ്രംഭിക്കാൻ ഒരു തിളങ്ങുന്ന സാധനം, അത്രമാത്രം’, ജയഹരി ഫേസ്‌ബുക്കിൽ കുറിച്ചു.
ജയഹരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
വന്ദേ ഭാരത് വണ്ടിയെ പറ്റിയാണ് – ഇന്നലെയാണ് അതിന്റെ നോർമൽ ചെയർ കാറിൽ യാത്ര ചെയ്തത്. എക്സിക്കുട്ടീവ് ക്ലാസ് എങ്ങിനെ എന്നറിയില്ല, ചെയർ കാർ എന്നാൽ ഒരു ഒന്നൊന്നര കൊല്ലം കൊണ്ട് “പാട്ട”-യായി മാറുന്ന ഡിസൈനും, ക്വാളിറ്റിയുമാണ്. വിദേശങ്ങളിലൊക്കെയുള്ള ഹൈസ്പീഡ് ട്രെയിനുകളിൽ (ഒറ്റ നോട്ടത്തിൽ വന്ദേ ഭാരത് പുറത്തു നിന്നും അങ്ങിനെ തോന്നും കണ്ടാൽ) യാത്ര ചെയ്തവർ അകം കണ്ടാൽ നിരാശരാവും. എന്തിനു… നമ്മുടെ മെട്രോ കോച്ചുകളുടെ ഡിസൈനിൽ ഉള്ള ഗുണമേന്മയും, പൂർണ്ണതയും പോലും ഇതിലില്ല. ഇന്നലെ സോണിയുടെ സീറ്റിന്റെ ഭക്ഷണ-ട്രെ അടക്കാനുള്ള നാലാമത്തെ ശ്രമം… മുന്നിലെ സീറ്റിൽ ഇരിക്കുന്ന സ്ത്രീയുടെ തെറി പേടിച്ചു ഞങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. ഈ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കിയാൽ അറിയാം പുത്തൻ ട്രെയിനിന്റെ മുന്നിലെ മുന പൊട്ടി പൊളിഞ്ഞിരിക്കുന്നത്.
ദില്ലി ആഗ്ര റൂട്ടിൽ ഗതിമാൻ എക്സ്പ്രസ് നൂറ്റി അറുപതു കിലോമീറ്റർ സ്‌പീഡിൽ ഓടുന്നത് ഞാൻ ഫോണിൽ മെഷർ ചെയ്തു നോക്കിയതാണ്. ആ റൂട്ടിൽ വന്ദേ ഭാരത് ഓടിയത് പരമാവധി 159 കിലോമീറ്റർ സ്പീഡിലാണ്. പറഞ്ഞു വന്നത് രാജ്യത്തിന്റെ അഭിമാനവണ്ടി എന്നൊന്നും പറയാനില്ല വന്ദേ ഭാരത്… കൊച്ചു പിള്ളാരുടെ മുന്നിൽ കളിപ്പാട്ടം ഇട്ടുകൊടുത്തു ശ്രദ്ധ മാറ്റുന്നപോലെ കുറെ പൗരന്മാർക്ക് ദേശഭക്തി വിജ്രംഭിക്കാൻ ഒരു തിളങ്ങുന്ന സാധനം. Thats all…
Post Your Comments