പ്രമുഖ മൈക്രോ ബ്ലോഗ് പ്ലാറ്റ്ഫോമായ ‘കൂ’ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, 30 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, 260- ലധികം തൊഴിലാളികൾക്ക് ജോലി നഷ്ടമാകും. സാമ്പത്തിക നഷ്ടവും, ഫണ്ട് സമാഹരണത്തിലെ ബുദ്ധിമുട്ടും കാരണമാണ് പിരിച്ചുവിടൽ നടപടികളിലേക്ക് കമ്പനി കടന്നത്.
പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാര പാക്കേജുകൾ കൂ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്നും, മറ്റു പിന്തുണകൾ ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു. ഇതിനോടൊപ്പം തന്നെ പുതിയ ജോലികൾ കണ്ടെത്താൻ ജീവനക്കാരെ സഹായിക്കുന്നതാണ്. പിരിച്ചുവിടൽ നടപടികൾക്ക് ശേഷം കമ്പനിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ട്വിറ്ററിന് ബദലായാണ് കൂ വികസിപ്പിച്ചെടുത്തത്. മൂന്ന് വർഷം മുൻപ് സ്ഥാപിതമായ ഈ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിന് ഒട്ടനവധി ആരാധകരാണ് ഉള്ളത്.
Also Read: സംസ്ഥാനത്ത് പകൽ സമയത്തും ലോഡ് ഷെഡിംഗിന് സാധ്യത, മുന്നറിയിപ്പുമായി കെഎസ്ഇബി
Post Your Comments