ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെങ്കിലും, പിന്നീട് ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 64.55 പോയിന്റ് മാത്രമാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,632- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 5.70 പോയിന്റ് നേട്ടത്തിൽ 17,624.45- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, എൽ ആൻഡ് ടി, ഭാരതി എയർടെൽ, എസ്ബിഐ, വിപ്രോ, മാരുതി സുസുക്കി, അദാനി പവർ, പേജ് ഇൻഡസ്ട്രീസ്, ഡൽഹിവെറി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, എച്ച്.യു.എൽ, സൺ ഫാർമ, ഇൻഫോസിസ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിനാൻസ്, ഇന്ത്യൻ ബാങ്ക്, വരുൺ ബിവറേജസ്, ഡിവിസ് ലാബ്, ടിവിഎസ് മോട്ടോർ, ഗ്ലാൻഡ് ഫാർമ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: വന്ദേ ഭാരതിന് വേഗതയില്ലാത്തത് കേരളത്തില്‍ മാത്രം, അതിനുള്ള കാരണങ്ങള്‍ ഇങ്ങനെ
Post Your Comments