ഐഫോൺ നിർമ്മാണ രംഗത്ത് പുത്തൻ ചുവടുവെപ്പുകളുമായി എത്തുകയാണ് ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ ഐഫോൺ ഉൽപ്പാദനത്തിൽ ഒരു വിഹിതം നേടാനാണ് ഇന്ത്യൻ ബിസിനസ് ഗ്രൂപ്പായ ടാറ്റ സൺസ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി തായ്‌വാൻ കമ്പനിയായ വിസ്ട്രോണിന്റെ ബെംഗളൂരുവിലെ ഫാക്ടറി ഏറ്റെടുക്കാനാണ് ടാറ്റ സൺസിന്റെ നീക്കം. 5,000 കോടി രൂപയ്ക്കാണ് ഫാക്ടറി ഏറ്റെടുക്കുക. ഇടപാടുകൾ യഥാക്രമം പൂർത്തീകരിച്ചാൽ ഈ വർഷം തന്നെ ടാറ്റ സൺസ് ഐഫോണിന്റെ ഉൽപ്പാദനം ആരംഭിക്കുന്നതാണ്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൂന്ന് തായ്‌വാൻ ഐഫോൺ നിർമ്മാണ കമ്പനികളിൽ ഒന്നാണ് വിസ്ട്രോൺ. ഫോക്സ്കോൺ, പെഗാട്രോൺ എന്നിവയാണ് മറ്റ് നിർമ്മാതാക്കൾ. ബെംഗളൂരുവിൽ 44 ഏക്കർ സ്ഥലത്താണ് വിസ്ട്രോൺ സ്ഥിതി ചെയ്യുന്നത്. വിസ്ട്രോണിന്റെ ഫാക്ടറിയിൽ 8 അംസംബ്ലിഗ് വിഭാഗങ്ങളാണ് ഉള്ളത്. നിലവിൽ, ഐഫോൺ 14, ഐഫോൺ 12 എന്നീ മോഡലുകളാണ് ഈ ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്നത്. അതേസമയം, തമിഴ്നാട്ടിലെ ഹുസൂറിൽ ടാറ്റ ഇലക്ട്രോണിക്സ് ഫാക്ടറി തുടങ്ങാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.
Post Your Comments