അതെന്താ ഇവിടത്തെ പുരുഷന്മാര്‍ അത്ര മോശക്കാരാണോ എന്ന് ഫാത്തിമ തഹ്‌ലിയയോട് ജസ്ല മാടശ്ശേരി

വെവ്വേറെ ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിലൂടെ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുന്നുവെന്ന് ഫാത്തിമ തഹ്ലിയ, അതെന്താ ഇവിടത്തെ പുരുഷന്മാര്‍ അത്ര മോശക്കാരാണോ എന്ന് ജസ്ല മാടശ്ശേരി: ഈ ലോകത്ത് ഇസ്ലാം മാത്രമല്ല ഉള്ളതെന്നും ജസ്ല

കൊച്ചി: സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിനില്‍ പ്രത്യേക കോച്ചുകളും ബസ്സില്‍ പ്രത്യേക ഇരിപ്പിടങ്ങളും ബസ് സ്റ്റാന്‍ഡുകളിലും മറ്റും പ്രത്യേക കംഫര്‍ട്ട് സ്റ്റേഷനുകളുമെല്ലാം ഒരുക്കുന്ന നമ്മുടെ നാട്ടില്‍, മതപരമായ കാരണങ്ങള്‍ കൊണ്ട് മാത്രം സ്ത്രീ പുരുഷ ഇരിപ്പിടങ്ങള്‍ വെവ്വേറെയാക്കുന്നത് തിരഞ്ഞ് പിടിച്ച് വാര്‍ത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നില്‍ പ്രത്യേക താല്‍പ്പര്യം തന്നെയുണ്ടെന്ന ഫാത്തിമ തഹ്‌ലിയക്ക് മറുപടിയുമായി ജസ്ല മാടശേശേരി രംഗത്ത് എത്തി.

Read Also: വയർ വേദനയെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിയെങ്കിലും മടക്കി അയച്ചു, വീട്ടിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു: പരാതി

അതെന്താ ഇവിടത്തെ പുരുഷന്മാര്‍ അത്രമോശക്കാരാണെന്നാണോ കുട്ടി പറഞ്ഞു വരുന്നത്. കുട്ടി മനസ്സിലാക്കേണ്ട കാര്യം ഇവിടെ ഈ ലോകത്ത് ഇസ്ലാം മാത്രമല്ല ഉള്ളത് ..ബാക്കിയൊരുപാട് മതങ്ങളും മനുഷ്യരും ഉണ്ടെന്ന് ജസ്ല ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫാത്തിമ തഹ്‌ലിയയ്ക്ക് മറുപടിയുമായി ജസ്ല രംഗത്ത് എത്തിയത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘അതെന്താ ഇവിടത്തെ പുരുഷന്മാര്‍ അത്ര മോശക്കാരാണെന്നാണോ കുട്ടി പറഞ്ഞു വരുന്നത് ..സ്ത്രീകള്‍ക്കൊപ്പമിരുന്നാല്‍ ഉടനെ ബലാത്സംഗം ചെയ്യാനും മറ്റുരീതിയില്‍ അവരെ ഉപദ്രവിക്കുകയും അവരുടെ സുരക്ഷിതത്വം ഇല്ലാതാക്കാകുകയും ചെയ്യുന്നവരാണെന്നാണോ കുട്ടി പറയുന്നത്’ ?

‘കഴിഞ്ഞ ദിവസം കുട്ടി പറഞ്ഞു അത് സ്ത്രീകളുടെ സുരക്ഷിതത്വം മാനിച്ചു മതപരമായ ചില രീതികള്‍ അവലംബിച്ചതാണെന്ന്. കുട്ടി മനസ്സിലാക്കേണ്ട കാര്യം ഇവിടെ ഈ ലോകത് ഇസ്ലാം മാത്രമല്ല ഉള്ളത്.ബാക്കിയൊരുപാട് മതങ്ങളുംമനുഷ്യരും ഉണ്ട്. അവരാരും പീഡനത്തെ ഭയന്ന് മാറി നടക്കാറില്ല’

‘അവിടത്തെ പുരുഷന്മാരൊക്കെയും ഒരുമിച്ചു ഭക്ഷണം കഴിച്ചാലോ സംസാരിച്ചാലോ ചിരിച്ചാലോ അവരെ അക്രമിക്കുന്നില്ല. ചങ്ങലയില്‍ വര്‍ഷങ്ങളായി ബന്ധിക്കപ്പെടുന്നവര്‍ക്ക് ചങ്ങല ഒരു ആഭരണമായി തോന്നുന്നത് സ്റ്റോക്ക് ഹോം സിന്‍ഡ്രോം എന്ന ഒരുഅവസ്ഥയാണ് ..സ്വയം ചങ്ങലയേ പ്രണയിക്കുക’

‘സമൂഹത്തില്‍ ചില കെട്ടുപാടുകള്‍ ഉണ്ടാക്കിയെടുക്കുകയും അത് ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത്തരം അനാചാരങ്ങളെ എതിര്‍ക്കുക എന്നതും പ്രതികരിക്കുക എന്നതും അതിനോട് പൊരുതുക എന്നതും സമത്വബോധവും മാനവിക ബോധവുമുള്ള ഏതൊരു മനുഷ്യരും ചെയ്യേണ്ട ഒന്നാണ് ..ലോകത്തു ഇന്നോളം നടന്ന ഇത്തരം പ്രതികരണങ്ങള്‍ മാത്രമാണ് മാറ്റം കൊണ്ടുവന്നിട്ടുള്ളത്’?

‘അല്ലെങ്കില്‍ ഇന്നും മനുഷ്യന്‍ പ്രാകൃതരായി കഴിഞ്ഞേനെ ..ഈ വിഷയമോ നിങ്ങടെ മതവിഷയമോ എന്നല്ല ..ഇത്തരം ഏതു വിഷയമായാലും ഏതു മതത്തിന്റെയായാലും അതിനെ എതിര്‍ക്കേണ്ടതുണ്ട്. അറ്റ്‌ലീസ്റ്റ് കുട്ടി മനസ്സിലാക്കേണ്ടത് കുട്ടിയുടെ ചുറ്റുപാടിലെയോ വീട്ടിലെയോ ആണുങ്ങളെ പോലെ എല്ലാവരെയും കാണരുത് എന്നാണ്’

‘സ്ത്രീകളെ കണ്ടാല്‍ പോലും അവരുടെ സുരക്ഷിതത്വം കളയുന്നവരല്ല എല്ലാ പുരുഷന്മാരും .. 2 മതത്തില്‍ പെട്ടവര്‍ വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുന്നത് കാണുമ്പോള്‍ മൈക് കെട്ടി സ്റ്റേജില്‍ കയറി അവര്‍ വ്യഭിചാരികളാണ് എന്നുപറയുന്ന കുട്ടിയുടെ പാര്‍ട്ടി നിലപാട് പേറുന്നവരല്ല ഇവിടത്തെ മഹാഭൂരിപക്ഷം മനുഷ്യരും ??അത് നിങ്ങളുടെയും ലീഗിന്റെയും ഇസ്ലാം മതത്തിന്റെയും മാത്രം നിലപാടാണ് ??
കൂട്ടികെട്ടരുത്

Share
Leave a Comment