ThiruvananthapuramLatest NewsKeralaNattuvarthaNews

ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

നാ​ലാ​ഞ്ചി​റ പാ​റോ​ട്ടു​കോ​ണം ചി​റ​യി​ൽ​പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജേ​ഷ്(പ​ന​ങ്ങ രാ​ജേ​ഷ്-45) ആ​ണ് പി​ടി​യി​ലാ​യ​ത്

മെ​ഡി​ക്ക​ൽ​കോ​ള​ജ്: ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ൽ യുവാവ് പൊലീസ് പി​ടി​യി​ൽ. നാ​ലാ​ഞ്ചി​റ പാ​റോ​ട്ടു​കോ​ണം ചി​റ​യി​ൽ​പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജേ​ഷ്(പ​ന​ങ്ങ രാ​ജേ​ഷ്-45) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : യുകെയി​ലേക്കുള്ള വി​സ​യും ടി​ക്ക​റ്റും എ​ടു​ത്തു ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു പണം തട്ടിയെടുത്തു : മധ്യവയസ്കൻ അറസ്റ്റിൽ

ക​ഴി​ഞ്ഞ ആ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​റോ​ട്ടു​കോ​ണം സ്കൂ​ളി​ന് സ​മീ​പം മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്ന പൗ​ണ്ട്ക​ട​വ് കു​ള​ത്തൂ​ർ പൂ​ന്തു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ വി​ജേ​ഷി​നെ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

Read Also : വയർ വേദനയെ തുടര്‍ന്ന് എത്തിയെങ്കിലും മടക്കി അയച്ചു, വീട്ടിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു: താലൂക്കാശുപത്രിക്കെതിരെ കുടുംബം

പാ​റോ​ട്ടു​കോ​ണ​ത്തി​ന് സ​മീ​പം മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​നി​ടെ വി​ജേ​ഷി​നോ​ട് പ്ര​തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ, കൊ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​പ്പോ​ൾ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button