Latest NewsKeralaNews

ലഹരിവേട്ട: രക്ഷപ്പെടുന്നതിനിടയിൽ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് കാർ ഓടിച്ച് കയറ്റിയ പ്രതിയ്ക്ക് സംഭവിച്ചത്….

കോഴിക്കോട്: മാനാഞ്ചിറയിൽ കാറിൽ കടത്താൻ നോക്കിയ എംഡിഎംഎ എക്‌സൈസ് പോലീസിന്റെ സഹായത്തോടെ പിടികൂടി. കണ്ണൂർ തലശ്ശേരി സ്വദേശി ഒമർ സുൻഹർ ആണ് 15 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം പ്രതിയെ പിന്തുടർന്ന് വരികെ ഇയാൾ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിന്റെ കോമ്പൗണ്ടിലേക്ക് കാർ ഓടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് ഡാൻസാഫിന്റെയും, അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ഉമേഷിന്റെയും സഹായത്തോടെ എക്‌സൈസ് പ്രതിയെ അറസ്റ്റ് ചെയ്തു. എംഡിഎംഎയും കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ‘വെവ്വേറെ ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിലൂടെ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുന്നു, മരണവീട്ടിലും അങ്ങനെ’: ഫാത്തിമ തഹ്‌ലിയ

കോഴിക്കോട് റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം കെ മോഹൻദാസ്, പ്രിവന്റീവ് ഓഫീസർ പി മനോജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഖിൽ കെ, ദീപക് കെ, വിവേക് കെ എം, ബൈജു ജി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റാണി മോൾ എസ്, പോലീസ് സബ് ഇൻസ്പെക്ടർ (ഗ്രേഡ് ) മനോജ്, പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഗ്രേഡ് ) അബ്ദുറഹിമാൻ എന്നിവർ ഉണ്ടായിരുന്നു.

Read Also: ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട: പുതിയ ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ ഇന്ന് മുതൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button