Latest NewsKerala

വന്ദേഭാരത് ട്രെയിനിൽ പത്തെണ്ണം വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു, കാസർഗോഡ് വരെ നീട്ടിയത് എന്റെ ശ്രമഫലം: ഉണ്ണിത്താൻ

കാസർഗോഡ് : വന്ദേഭാരത് ട്രെയിൻ സർവീസ് മം​ഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വന്ദേഭാരത് ട്രെയിനിൽ പത്തെണ്ണം കേരളത്തിന് വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെതായും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിൻ കാസർഗോഡ് എത്തിയപ്പോൾ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം.

വന്ദേഭാരത് ട്രെയിൻ സർവീസ് മം​ഗളൂരു വരെ നീട്ടണം. കേരളത്തിന്റെ അവസാനം കണ്ണൂരല്ല, കേരളത്തിന്റെ അവസാനം തലപ്പാടിയാണ്. കേരളത്തിലെ എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കണം. അതുകൊണ്ട് ഈ ട്രെയിൻ മം​ഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

ഈ ട്രെയിൻ മം​ഗളൂരു വരെ നീട്ടിയിരിക്കും. വന്ദേഭാരത് കാസർഗോഡ് വരെ നീട്ടിയത് നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ്. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും ചെന്നൈയിലെ റെയിൽവേ ജനറൽ മാനേജർക്കുമെല്ലാം ഈ ആവശ്യം ചൂണ്ടിക്കാട്ടി താൻ കത്തയച്ചിരുന്നു.

കഴിഞ്ഞ ബജറ്റു സമ്മേളനത്തിലാണ് ഇന്ത്യയിൽ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുന്ന വിവരം റെയിൽവേ മന്ത്രി പാർലമെന്റിൽ പ്രസ്താവിച്ചത്. ആ സമ്മേളനത്തിൽ പ്രസം​ഗിക്കാൻ അവസരം കിട്ടിയപ്പോൾ, വന്ദേഭാരത് ട്രെയിനിൽ പത്തെണ്ണം കേരളത്തിന് വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു . അന്ന് പലരും പരിഹസിക്കുകയായിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button