കല്‍പ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന്, സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ച ജയചന്ദ്രനെ രാമകൃഷ്ണന്‍ തടയുന്നതിനിടെയാണ് സംഭവം.
ജയചന്ദ്രന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാവുകയും രാമകൃഷ്ണന്റെ ഭാര്യയെയും അമ്മയെയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് രാമകൃഷ്ണന്‍ ഇടപെട്ടു. ഇരുവരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മുളവടി ഉപയോഗിച്ച് ജയചന്ദ്രനെ രാമകൃഷ്ണന്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ജയചന്ദ്രനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Post Your Comments