KeralaLatest NewsNews

വർഗീയ ഫാസിസ്റ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തണം: സീതാറാം യെച്ചൂരി

തിരുവനന്തപുരം: ചരിത്രം തിരുത്തിയെഴുതി വർഗീയ ഫാസിസ്റ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടെ ആദർശങ്ങളും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതായിരിക്കണം വിദ്യാഭ്യാസം. സാംസ്‌കാരിക സമന്വയങ്ങളുടെയും കൊടുക്കൽവാങ്ങലുകളുടെയും ഉപോത്പന്നമാണ് ഇന്ത്യയെന്നും യെച്ചൂരി വ്യക്തമാക്കി.

Read Also: കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം: തട്ടിയത് ലക്ഷങ്ങള്‍, യുവതിയും സുഹൃത്തും അറസ്റ്റിൽ

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ കശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ ഗൗരവതമാണ്. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന് പ്രസ്താവനയിൽ വ്യക്തമാണ്. മോദി സർക്കാർ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ദേശസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപെടാതിരിക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാര്യത്തിലും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യത്ത് ഉള്ളത്. രാജ്യ സുരക്ഷയെയും ജവാൻമാരുടെ ജീവനും വെച്ച് കേന്ദ്ര സർക്കാർ കളിക്കുന്നത് രാജ്യത്തിന് ഭീഷണിയാണ്. രാജ്യത്ത് ജാതി സെൻസസ് നടത്തണം. സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. പതിവ് സെൻസസ് കൃത്യമായി നടത്തണം. ഒപ്പം ജാതി സെൻസസ് നടപ്പാക്കണം. സംസ്ഥാനങ്ങളിൽ നടക്കുന്നത് സർവ്വേ മാത്രമാണ്. ജാതി സെൻസസ് ഒഴിവാക്കാൻ പതിവ് സെൻസസ് കൂടി കേന്ദ്രം ഒഴിവാക്കിയെന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകേണ്ട വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുത്: ഇന്ത്യക്കാരുമായി സമ്പർക്കം പുലർത്തുന്നതായി എസ് ജയശങ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button