Latest NewsKeralaNews

കാമുകനെ വിളിക്കുന്നത് ശുപ്പൂട്ടൻ എന്ന്, അവനെ ചതിക്കാൻ പറ്റില്ല! മദ്യപിക്കാൻ കമ്പനി വേണ്ട, വിസ്കിയാണ് ഇഷ്ടം: ഏയ്ഞ്ചലിൻ

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ ഏയ്ഞ്ചലിൻ മരിയ ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖം ശ്രദ്ധേയമാകുന്നു. തനിക്കൊരു പ്രണയം ഉണ്ടെന്ന് താരം ഷോയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയം തനിക്ക് എന്തുകൊണ്ടാണ് ഇത്ര സ്പെഷ്യലാകുന്നതെന്ന് പറയുകയാണ് ഏയ്ഞ്ചലിൻ.കാമുകന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലയെങ്കിലും ഓമനപ്പേരാണ് ഏയ്ഞ്ചലിൻ വെളിപ്പെടുത്തിയിരിക്കുന്നത്. ശുപ്പൂട്ടൻ എന്നാണ് ഏയ്ഞ്ചലിൻ കാമുകനെ വിളിക്കുന്നത്.

ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷം കാമുകനെ വിളിച്ച് കരയുകയാണ് ചെയ്തതെന്നും ആളെ വല്ലാതെ മിസ് ചെയ്തുവെന്നും ഏയ്ഞ്ചലിൻ പറഞ്ഞു.
‘കഴിഞ്ഞ വർഷത്തെ വിഷുവും ദുഖവെള്ളിയാഴ്ചയും ഒരുമിച്ചായിരുന്നു. ആ സമയത്ത് കുടുംബവിളക്ക് ചെയ്യുന്നുണ്ട്. അന്ന് ഞാൻ സെക്കന്റ് ഷോ കഴിഞ്ഞ് വീട്ടിൽ വന്ന് രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുകയായിരുന്നു. ഒരു വൈബ് തോന്നിയത് കൊണ്ടാണ് രണ്ട് പെ​ഗ് അടിച്ചത്. വിസ്കിയാണ് ഞാൻ കൂടുതൽ കഴിക്കാറ്. എനിക്ക് മദ്യപിക്കാൻ കമ്പനി ആവശ്യമില്ല. ഒറ്റയ്ക്ക് ഇരുന്ന് കഴിക്കും. അപ്പോഴാണ് ശുപ്പൂട്ടൻ വിളിച്ച് കാണണമെന്ന് പറഞ്ഞത്. അന്ന് ഞങ്ങൾ ഫ്രണ്ട്സാണ്. അതിനും കുറച്ച് ദിവസം മുമ്പ് ഞാൻ ശുപ്പൂട്ടനെ പ്രപ്പോസ് ചെയ്തിരുന്നു. അന്ന് പക്ഷെ ആള് അത് സ്വീകരിച്ചില്ല.

ഒരുപാട് പ്രശ്നമുണ്ടാക്കുകയും ചെയ്തിരുന്നു. മുമ്പ് ഒരുപാട് ബ്രേക്കപ്പ് കിട്ടി ബ്രേക്ക് ഡൗണായ ആളാണ് അതുകൊണ്ടാണ് അന്ന് റിജക്ട് ചെയ്തത്. ശേഷം വിഷുവിന് വിളിച്ച് പെട്ടന്ന് കാണമെന്ന് പറഞ്ഞപ്പോൾ എന്ത് പറയാനായിരിക്കുമെന്ന് ആലോചിച്ചു. വളരെ രാത്രിയായതുകൊണ്ട് ​എന്റെ വീടിന്റെ ​ഗേറ്റ് അടച്ചിരുന്നു. വണ്ടി എടുക്കാനും സാധിച്ചില്ല. അതുകൊണ്ടാണ് മതിൽ ചാടി പോയത്. എന്തായാലും കാണണമെന്ന് ശുപ്പൂട്ടന് നിർബന്ധമായിരുന്നു. ഞങ്ങൾ രണ്ടുപേരും ചാലക്കുടിക്കാരാണ്. അങ്ങനെ ആളുടെ വീട്ടിലെത്തി. ശുപ്പൂട്ടന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടമാണ്. അന്ന് അവിടെ വെച്ചാണ് കണ്ണിൽ നോക്കി എന്നോട് തിരിച്ച് ശുപ്പൂട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞത്. അന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ എനിക്ക് മനസിലായി അത് ഉള്ളിൽ നിന്നും വന്നതാണെന്ന്. പിന്നെ ഞങ്ങൾ പ്രണയിക്കാൻ തുടങ്ങി. മൂന്നാറൊക്കെ കറങ്ങാൻ പോകുമായിരുന്നു. അങ്ങനെ ഒരിക്കൽ എന്റെ വീട്ടിൽ പിടിച്ച് പ്രശ്നമായി. ശുപ്പൂട്ടന്റെ വീട്ടിൽ ചിലർക്ക് എതിർപ്പുണ്ട്. ഇപ്പോൾ ശുപ്പൂട്ടൻ വിദേശത്താണ്. അദ്ദേഹം പോകുന്നതിന് മുമ്പ് കുറച്ച് നാൾ ഞങ്ങൾ ലിവിങ് റിലേഷനിലായിരുന്നു. ഇപ്പോൾ ശരിക്കും ശുപ്പൂട്ടനെ മിസ് ചെയ്യുന്നുണ്ട്. ഇനി എനിക്ക് ശുപ്പൂട്ടനെ ചതിക്കാൻ പറ്റില്ല’ – ഏയ്ഞ്ചലിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button