ThiruvananthapuramNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മറിഞ്ഞ് അപകടം : വി​ദ്യാ​ർത്ഥി മ​രി​ച്ചു

ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ഷ്യ​ൻ ഡോ. ​അ​ന​സി​ന്‍റെ​യും, വെ​ഞ്ഞാ​റ​മൂ​ട് അ​ൻ​സി ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ആ​ൻ​സി​യു​ടെ​യും മ​ക​ൻ വെ​ഞ്ഞാ​റ​മൂ​ട് അ​ൻ​സി കോ​ട്ടേ​ജി​ൽ അ​മാ​​ൻ മു​ഹ​മ്മ​ദ് (16)ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ വി​ദ്യാ​ർത്ഥിക്ക് ദാരുണാന്ത്യം. ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ഷ്യ​ൻ ഡോ. ​അ​ന​സി​ന്‍റെ​യും, വെ​ഞ്ഞാ​റ​മൂ​ട് അ​ൻ​സി ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ആ​ൻ​സി​യു​ടെ​യും മ​ക​ൻ വെ​ഞ്ഞാ​റ​മൂ​ട് അ​ൻ​സി കോ​ട്ടേ​ജി​ൽ അ​മാ​​ൻ മു​ഹ​മ്മ​ദ് (16)ആ​ണ് മ​രി​ച്ച​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന അ​മാ​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേൽക്കുകയും ചെയ്തു. അ​മാ​ന്‍റെ സ​ഹോ​ദ​ര​ൻ ആ​ദി​ൽ (20), വെ​ഞ്ഞാ​റ​മൂ​ട് റോ​സ്ലി ​നി​വാ​സി​ൽ മാ​ന​വ്(20), പാ​കി​സ്ഥാ​ൻ മു​ക്ക് ന​ബാ​ൻ (18), കീ​ഴാ​യ്ക്കോ​ണം ചെ​റു​കൊ​ണ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ അ​ബ്ദു​ള്ള (19)എ​ന്നി​വ​രാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

Read Also : ന​ദി​ക്ക​ര​യി​ൽ പു​രു​ഷ​ന്‍റെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം : മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നാ​ഴ്ച​യോ​ളം പ​ഴ​ക്കം

ക​ഴ​ക്കൂ​ട്ടം ലു​ലു​മാ​ളി​നും വെ​ൺ പാ​ല​വെ​ട്ട​ത്തി​നും ഇ​ട​യി​ൽ ബി​എം​ഡ​ബ്ല്യൂ ഷോ​റൂ​മി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് ആണ് അ​പ​ക​ടം നടന്നത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് ജു​മാ മ​സ്ജി​ദി​ൽ ഇ​രു​പ​ത്തേ​ഴാം രാ​വി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ത്ഥന​യി​ൽ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം വെ​ളു​പ്പി​ന് ര​ണ്ടി​ന് ഇ​ട അ​ത്താ​ഴം ക​ഴി​ക്കാ​ൻ പോ​ക​വേ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. മ​രി​ച്ച അ​മാ​ൻ നാ​ല​ഞ്ചി​റ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യാ​ണ്. മൃ​ത​ദേ​ഹം വെ​ഞ്ഞാ​റ​മൂ​ട് അ​ൻ​സി കോ​ട്ട​ജി​ൽ എ​ത്തി​ച്ച ശേ​ഷം വ​ള്ള​ക്ക​ട​വ് ജു​മാ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button