KozhikodeLatest NewsKeralaNattuvarthaNews

ഐ​സ്ക്രീം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഛർ​ദി : വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

കോ​ഴി​ക്കോ​ട് കോ​റോ​ത്ത് മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍ അ​ഹ​മ്മ​ദ് ഹ​സ​ന്‍ റി​ഫാ​യി (12) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ഐ​സ്ക്രീം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഛർ​ദിയെ തുടർന്ന് വി​ദ്യാ​ർ​ത്ഥി മരിച്ചു. വി​ദ്യാ​ര്‍​ത്ഥിയുടെ മ​രണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ മൂലമെന്നാണ് സം​ശ​യം. കോ​ഴി​ക്കോ​ട് കോ​റോ​ത്ത് മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍ അ​ഹ​മ്മ​ദ് ഹ​സ​ന്‍ റി​ഫാ​യി (12) ആ​ണ് മ​രി​ച്ച​ത്. ച​ങ്ങ​രോ​ത്ത് എ​യു​പി സ്‌​കൂ​ളി​ല്‍ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്നു.

ഇ​ന്നലെ രാ​വി​ലെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. കു​ട്ടി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഐ​സ്‌​ക്രീം ക​ഴി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന്, ഛര്‍​ദി അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ക്ലി​നി​ക്കി​ലും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വന്ദേ ഭാരത്: ഷൊർണൂർ- എറണാകുളം റൂട്ടിൽ മൂന്നാം ട്രാക്ക് നിർമ്മാണത്തിന്റെ നടപടികൾ ആരംഭിച്ചു

കൊ​യി​ലാ​ണ്ടി പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ സാ​മ്പി​ള്‍ ഇ​വ​ര്‍ ശേ​ഖ​രി​ച്ചു.

തുടർന്ന്, ഐ​സ്‌​ക്രീം വി​റ്റ ക​ട താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ച് സീ​ല്‍ ചെ​യ്തു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി അ​റി​യാ​ൻ ക​ഴി​യൂ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button