നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനമാണ് ഓഹരി സൂചികകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. എഫ്എംസിജി, ഊർജ്ജ ഓഹരികളിൽ ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്നാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 183 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,727- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 46 പോയിന്റ് ഇടിഞ്ഞ് 17,660- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇൻഡസ്ഇൻഡ് ബാങ്ക്, സിപ്ല, എച്ച്.സി.എൽ ടെക്, ഇൻഫോസിസ്, നെസ്‌ലെ ഇന്ത്യ, ഡിവിസ് ലാബ് എന്നിവയുടെ ഓഹരികളാണ് നേട്ടം കുറിച്ചത്. അതേസമയം, ടിസിഎസ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റാൻ, എച്ച്.യു.എൽ, വിപ്രോ, എൽ ആൻഡ് ടി, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, പവർഗ്രിഡ് കോർപ്പറേഷൻ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Post Your Comments