Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാം ലെമണ്‍ റൈസ്

ഏറെ ആരോഗ്യകരമായ ഒരു വിഭവം തയ്യാറാക്കിയാലോ?. ഡിന്നറായും ബ്രേക്ക്ഫാസ്റ്റായും പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ലെമണ്‍ റൈസ്.

ചേരുവകള്‍

പച്ചരിച്ചോറ് – ഒരു കപ്പ്

ചെറുനാരങ്ങ – ഒന്ന്

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

പച്ചമുളക് – ആറെണ്ണം

ചുവന്നമുളക് – രണ്ടെണ്ണം

ഉപ്പ് – ആവശ്യത്തിന്

മല്ലിയില, കറിവേപ്പില – അലങ്കാരത്തിന്

വറുത്തിടാന്‍

കടുക് – അര ടീസ്പൂണ്‍

ഉഴുന്ന് പരിപ്പ് – ഒരു ടീസ്പൂണ്‍

കടലപ്പരിപ്പ് – ഒരു ടീസ്പൂണ്‍

കപ്പലണ്ടി/കശുവണ്ടി – ആറെണ്ണം

നല്ലെണ്ണ – ഒരു ടീസ്പൂണ്‍

Read Also : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാവുമ്പോള്‍ വറുത്തു ചേര്‍ക്കേണ്ട ചേരുവകള്‍ യഥാക്രമം വറുത്തെടുക്കുക. ഈ കൂട്ടിലേക്ക് വറ്റല്‍മുളകും അരിഞ്ഞ പച്ചമുളകും ഒരു മിനുട്ട് വഴറ്റുക. ശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വാങ്ങി, അതിലേക്ക് നാരങ്ങാനീരും ചോറും നന്നായി ചേര്‍ത്തിളക്കുക. മല്ലിയിലയും കറിവേപ്പിലയും വിതറി അലങ്കരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button