ഇടുക്കി: കൊലക്കേസ് പ്രതിയായ വീട്ടമ്മയെ കൊലപ്പെടുത്തി സുഹൃത്ത്. ഇടുക്കി മുനിയറയിലാണ് സംഭവം. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മയെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. സുര എന്നയാളാണ് കൊലപാതകം നടത്തിയത്. കരിമല മുരിക്കുംകണ്ടത്തിൽ സുരയുടെ ഭൂമിയുടെ പട്ടയ രേഖകൾ അളകമ്മ ഒളിപ്പിച്ചുവെച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം നടന്നത്. മുനിയറ സ്വദേശി നാരായണനെന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ് അളകമ്മയും സുരയും.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
Read Also: മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിക്കണം: നിർദ്ദേശം നൽകി സുപ്രീം കോടതി
Post Your Comments