‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും’ നെല്ലിക്കയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു വെച്ചത് അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞുതന്നെയാകണം. തലമുടി സംരക്ഷണത്തിനും വിളര്‍ച്ച തടയാനുമൊക്കെ നെല്ലിക്ക ഉത്തമമാണ്. അതിനൊപ്പം പ്രമേഹത്തെ പ്രതിരോധിക്കാനും ശമിപ്പിക്കാനും മികച്ച ഔഷധമാണ് നെല്ലിക്ക.
നെല്ലിക്ക കാര്‍ബോഹൈഡ്രേറ്റ് അപചയപ്രക്രിയയെ സ്വാധീനിച്ച് ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചാണ് പ്രമേഹം കുറയ്ക്കുന്നത്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത്, മഞ്ഞള്‍പ്പൊടി എന്നിവ ഓരോ സ്പൂണ്‍ വീതം ദിവസവും കഴിയ്ക്കുന്നത് പ്രമേഹം നിയന്ത്രണ വിധേയമാക്കും. അഞ്ച് നെല്ലിക്ക ചേര്‍ത്ത് തിളപ്പിച്ചെടുത്ത വെള്ളത്തില്‍ കാല്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നതും ഗുണം ചെയ്യും. നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്ത ജ്യൂസ് പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ നല്ലൊരു പരിഹാരമാണ്.
Read Also : വീടിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം
നെല്ലിക്ക ജ്യൂസ് തയ്യാറാക്കുന്ന വിധം
നെല്ലിക്ക- അഞ്ച് എണ്ണം
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
കറിവേപ്പില-രണ്ട് തണ്ട്
ഉപ്പ് – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം നന്നായി മിക്സിയില്‍ അടിച്ച് ജ്യൂസാക്കി ഉപയോഗിക്കാം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഈ പാനീയം കുടിയ്ക്കണം.
Post Your Comments