കണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാനാണ് പെൺകുട്ടികൾ മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
കണ്ണുകള്‍ക്ക് വലിപ്പം തോന്നിപ്പിക്കാനും കണ്‍പീലികള്‍ കൂടുതല്‍ കറുപ്പുള്ളതാക്കാനും മസ്‌കാര സഹായിക്കും. എന്നാല്‍, ഇത് കണ്ണില്‍ പോകാതെ പരമാവധി സൂക്ഷിക്കണം. അതുപോലെ കോണ്‍ടാക്‌ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ മസ്‌കാര ബ്രഷ് ലെന്‍സില്‍ കൊള്ളാതെ സൂക്ഷിക്കണം.
മാര്‍ക്കറ്റില്‍ കിട്ടുന്ന വില കുറഞ്ഞ മസ്‌കാര ദയവു ചെയ്തു ഉപയോഗിക്കാതിരിക്കുക. പണം ലാഭിക്കാം എന്നല്ലാതെ ഇതുകൊണ്ട് ഒരു ഉപകാരവുമില്ല. പകരം കിട്ടുന്നത് രോഗങ്ങള്‍ ആകാം. അതിനാല്‍, നല്ല ഇനം മസ്‌കാര തന്നെ തിരഞ്ഞെടുക്കുക.
നാല് മാസത്തില്‍ കൂടുതല്‍ എത്ര കൂടിയ മസ്‌കാര ആയാലും ഉപയോഗിക്കാതിരിക്കുക. അതുപോലെ ദിവസവും ഉപയോഗം ഇല്ലെങ്കില്‍ ചെറിയ കുപ്പി മസ്‌കാര വാങ്ങുക. കണ്ണിനടിയില്‍ ഒരു ടിഷ്യൂ വെച്ച ശേഷം വേണം മസ്‌കാര ഉപയോഗിക്കാന്‍.
ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ട്രെന്‍ഡ് വാട്ടര്‍പ്രൂഫ് മസ്‌കാരയാണ്. ദീര്‍ഘനേരം നില നില്‍ക്കും എന്നതിനാല്‍ ഇത് ഉപയോഗിക്കുന്നവര്‍ ഒരു ഐ മേക്കപ്പ് റിമൂവര്‍ കൂടി കരുതുക. ഇത് ഇല്ലെങ്കില്‍ നല്ല വെളിച്ചെണ്ണ ഉപയോഗിച്ചു കണ്ണുകള്‍ തുടച്ച ശേഷം ഒരു ടിഷ്യൂ കൊണ്ട് മൃദുവായി തുടച്ചു കളയാം. എത്രയൊക്കെ തിരക്കാണെങ്കിലും ഒരു കാരണവശാലും മേക്കപ്പ് അത് മുഖത്തായാലും കണ്ണില്‍ ആയാലും അതുമായി ഉറങ്ങാന്‍ പോകാതിരികുക.
Post Your Comments