പൈലറ്റുമാരുടെയും, ക്യാബിൻ ക്രൂവിന്റെയും ശമ്പളം പുതുക്കി നിശ്ചയിച്ച് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. കോവിഡ് കാലയളവിൽ വെട്ടിക്കുറച്ച ശമ്പളം ഘട്ടം ഘട്ടമായാണ് എയർ ഇന്ത്യ പുനസ്ഥാപിക്കുന്നത്. ഇതിന് പുറമേ എയർ ഇന്ത്യയ്ക്ക് പുതിയ കളർ സ്കീമും, ക്യാബിൻ ഇന്റീരിയറുകൾക്ക് പുതിയ ഡിസൈനും, ക്രൂ അംഗങ്ങൾക്ക് പുതിയ യൂണിഫോമും നടപ്പാക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ സിഇഒ കാംബെൽ വിൽസൺ ആണ് ജീവനക്കാരെ അറിയിച്ചത്.
പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി 900 പൈലറ്റുമാരെയും, 4,200 ക്യാബിൻ ക്രൂവിനെയും റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുമെന്ന് നേരത്തെ തന്നെ എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിനോടൊപ്പം തന്നെ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഭക്ഷണ മെനുവും എയർ ഇന്ത്യ പുതുക്കിയിട്ടുണ്ട്. യാത്രക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭക്ഷണ മെനു പുതുക്കി നിശ്ചയിച്ചത്. ഇന്ത്യയുടെ തനത് രുചികളിലും ഭക്ഷണങ്ങൾ ലഭ്യമാണ്.
Post Your Comments