കോഴിക്കോട്: കോളനിയെന്ന വിശേഷണം മാറ്റുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ വാക്കുകളോട് പ്രതികരിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കോളനി എന്ന പേര് മാറ്റുക അല്ല ചെയ്യേണ്ടതെന്ന് ബിന്ദു അമ്മിണി പറയുന്നു. പേര് എങ്ങനെ മാറ്റിയാലും സാമൂഹിക അവസ്ഥ മാറില്ലെന്നും, കോളനികളിലുള്ള ആളുകള്‍ക്ക് നല്ല രീതിയില്‍ ഉള്ള പുനരധിവാസമാണ് ചെയ്തു കൊടുക്കേണ്ടതെന്നും അവര്‍ പറയുന്നു. പുതിയ കോളനികള്‍ സൃഷ്ടിച്ചു പുതിയ പേര് കണ്ടെത്തുന്നതിന് പകരം അമ്പത് സെന്റ് ഭൂമിയുടെ ഉടമകള്‍ ആകാന്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിപ്രായവുമായി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘കോളനി എന്ന പേര് മാറ്റുക അല്ല ചെയ്യേണ്ടത്. പേര് എങ്ങനെ മാറ്റിയാലും സാമൂഹിക അവസ്ഥ മാറില്ല. കോളനികളിലുള്ള ആളുകള്‍ക്ക് നല്ല രീതിയില്‍ ഉള്ള പുനരധിവാസമാണ് ചെയ്തു കൊടുക്കേണ്ടത്. പുതിയ കോളനികള്‍ സൃഷ്ടിച്ചു പുതിയ പേര് കണ്ടെത്തുന്നതിന് പകരം അമ്പത് സെന്റ് ഭൂമിയുടെ എങ്കിലും ഉടമകള്‍ ആകാന്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പട്ടിക വിഭാഗ വകുപ്പുകള്‍ നല്‍കിക്കൊണ്ടിരുന്ന കൃഷി ഭൂമി വാങ്ങാനുള്ള ധന സഹായം നിര്‍ത്തി വെച്ചിരിക്കുകയാണ്. ആ പദ്ധതി തുടര്‍ന്നും നടപ്പാക്കുകയും പട്ടിക ജാതി വര്‍ഗ്ഗ വിഭാഗങ്ങളെ ഭൂമിയുടെ ഉടമകള്‍ ആകാന്‍ അനുവദിക്കുകയും കൂടുതല്‍ തുക അനുവദിക്കുകയും ആണ് ചെയ്യേണ്ടത്. അല്ലാതെ പേര് മാറ്റുന്നത് കൊണ്ട് മാറുന്ന ഒന്നല്ല കോളനി എന്ന വിശേഷണത്തിലൂടെ രൂപപ്പെട്ടിട്ടുള്ളത്’.
Post Your Comments