Latest NewsNewsIndia

അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 2 പേര്‍ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശ്‌: ഉത്തർപ്രദേശിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യുപിയിലെ ലോനി മേഖലയിലാണ് സംഭവം. സഹോദരന്റെ മൊബൈൽ പൊട്ടിച്ചതിന് പെൺകുട്ടിയെ അമ്മ ശാസിച്ചു. അമ്മയോടുള്ള ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ കുട്ടി, മൊബൈൽ അടുത്തുള്ള കടയിൽ കൊടുത്ത് നന്നാക്കി. ശേഷം ഒരു ഇ-റിക്ഷയിൽ കയറി, അതിൽ ഒരു പ്രതിയും ഉണ്ടായിരുന്നു.

കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിയെ മറ്റൊരു പ്രതിയായ ഹോം ഗാർഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ഇരുവരും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പിതാവിനോട് സംഭവം വിവരിച്ചു. ഇതോടെയാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button