ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. 9 ദിവസത്തെ തുടർച്ചയായ നേട്ടത്തിന് വിരാമമിട്ടാണ് ആഭ്യന്തര സൂചികകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ഐടി സൂചികകൾ തടസ്സം സൃഷ്ടിച്ചിരുന്നു. ഇത് വ്യാപാരത്തിലുടനീളം പ്രതിഫലിച്ചതോടെയാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 520 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,910.75- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 121 പോയിന്റ് നഷ്ടത്തിൽ 17,706.85- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യൻ ബാങ്ക്, ആദ്യത്തെ ബിർള ക്യാപിറ്റൽ, ഫ്ലൂറോകെം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ട്യൂബ് ഇൻവെസ്റ്റ്മെന്റ് ഓഫ് ഇന്ത്യ, എസ്ബിഐ, കോള്‍ ഇന്ത്യ, പവർഗ്രിഡ് കോർപ്പറേഷൻ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾക്ക് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, എച്ച്സിഎൽ ടെക്, വിപ്രോ, എൽ ആൻഡ് ടി, എൻടിപിസി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു.
Also Read: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ: അന്വേഷണത്തിനൊടുവില്‍ സംഭവിച്ചത്
Post Your Comments