
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതുമായും ബന്ധപ്പെട്ട് ന്യായങ്ങള്‍ നിരത്തി ലോകായുക്ത. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം അടിസ്ഥാനരഹിതമാണെന്നാണ് ലോകായുക്തയുടെ വാദം. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ലോകായുക്തയുടെ വിശദീകരണം. കാരണം പിണറായി വിജയനെന്ന സ്വകാര്യ വ്യക്തി വിളിച്ച ഇഫ്താര്‍ വിരുന്നിലല്ല, മറിച്ച് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ക്ഷണം ലഭിച്ചതനുസരിച്ച് പങ്കെടുത്തത്. ലോകായുക്തയുടെ വിശദീകരണം വന്നതോടെ ഇതിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും വന്നു തുടങ്ങി.
ലോകായുക്തയുടെ വിശദീകരണത്തിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും രംഗത്ത് വന്നു.
Read Also: അമൃത്സർ സൈനിക സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഒരു സൈനികൻ അറസ്റ്റിൽ
ഫേസ്ബുക്കിലെ കുറിപ്പ് ഇങ്ങനെ..
‘തങ്ങള്‍ പങ്കെടുത്തത് പിണറായി വിജയന്റെ ഇഫ്താര്‍ വിരുന്നില്‍ അല്ല, മറിച്ച് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ആണെന്ന് ലോകായുക്ത, അല്ല സാറേ, നിങ്ങള്‍ പരിഗണിക്കുന്ന കേസ് പിണറായി വിജയന് എതിരെയുള്ളത് അല്ലല്ലോ, മുഖ്യമന്ത്രിക്ക് എതിരെ ഉള്ളതല്ലേ?’
Post Your Comments