പാലക്കാട്: മീഡിയ വണ്‍ ചാനല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച അവതാരകനെ ഉപയോഗിച്ച് വാര്‍ത്ത അവതരിപ്പിച്ചത് കണ്ടു . ഒരു പക്ഷെ സമീപ ഭാവിയില്‍ തന്നെ മിക്ക ചാനലുകളും ഈ പരീക്ഷണത്തിന് തയ്യാറായാല്‍ കേരളത്തിലെ ബിജെപിക്ക് ഗുണകരമാകുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരകന്‍ ആയത് കൊണ്ട് യുപിയില്‍ ബിജെപി ജയിക്കുമ്പോള്‍ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയോ , ശ്വാസം മുട്ടുകയോ ചെയ്യില്ല , ശിവസേന സംഘ പരിവാറല്ലേ എന്ന മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്തരം ഒരു അഭിപ്രായവുമായി അദ്ദേഹം രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച അവതാരകനെ ഉപയോഗിച്ച് വാര്‍ത്ത അവതരിപ്പിച്ചത് കണ്ടു . ഒരു പക്ഷെ സമീപ ഭാവിയില്‍ തന്നെ മിക്ക ചാനലുകളും ഈ പരീക്ഷണത്തിന് തയ്യാറായാല്‍ കേരളത്തിലെ ബിജെപിക്ക് ഗുണകരമാവും . എഐ അവതാരകന്‍ ആയത് കൊണ്ട് യുപിയില്‍ ബിജെപി ജയിക്കുമ്പോള്‍ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയോ , ശ്വാസം മുട്ടുകയോ ചെയ്യില്ല , ശിവസേന സംഘ പരിവാറല്ലേ എന്ന മണ്ടത്തരം എഴുന്നള്ളിക്കില്ല , ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് കീരവാണി സംഗീതം പഠിച്ചതെന്ന് പറയില്ല , വീഡിയോ ഗെയിം കാണിച്ച് റോക്കറ്റിന്റെ സഞ്ചാര പഥമെന്ന് തള്ളില്ല , ബിജെപിക്ക് അനുകൂലമാകും എന്നത് കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനെതിരായ വാര്‍ത്തകള്‍ തമസ്‌കരിക്കില്ല … അതിലേറെ കടക്ക് പുറത്തെന്ന് പറഞ്ഞാലൊന്നും വിരണ്ടു പോവില്ല …അവതാരക സിങ്കങ്ങള്‍ ജാഗ്രതൈ … നിങ്ങടെ നാളുകള്‍ എണ്ണപ്പെട്ടു’ .
Post Your Comments