കേരളീയരുടെ പ്രിയങ്കരമായ കൊഞ്ചും മാങ്ങയും തയ്യാറാക്കാം

കേരളീയന്റെ ഭക്ഷണ ശീലങ്ങളില്‍ കൊഞ്ചും മാങ്ങയും എന്ന വിഭവത്തിന് വളരെ പ്രാധാന്യം ഉണ്ട്. വളരെ രുചികരമായ ഒരു കറിയാണ് കൊഞ്ചും മാങ്ങയും. വറുത്തെടുക്കുന്ന ഉണക്കക്കൊഞ്ചില്‍ പച്ച മാങ്ങ പൂളിയിട്ടും, ഒപ്പം തേങ്ങയും മുളകും ഉള്ളിയും മല്ലിയും ചേര്‍ത്ത് ചെറുതായി അരച്ചെടുക്കും. ഇത് പാകം ചെയ്‌തെടുത്താല്‍ കൊഞ്ചും മാങ്ങയും കറിയായി. ഇത് വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍

ഉണക്ക കൊഞ്ച് : 100ഗ്രാം

പച്ച മാങ്ങ : 1 (ചെറിയ കഷണങ്ങളാക്കിയത്)

തേങ്ങ : അര മുറി

ചെറിയ ഉള്ളി : 6

പച്ചമുളക് : 3

മുളക് പൊടി : ഒന്നര ടീസ്പൂണ്‍

മല്ലിപ്പൊടി : ഒന്നര ടീസ്പൂണ്‍

മഞ്ഞള്‍ പൊടി : കാല്‍ ടീസ്പൂണ്‍

ഉലുവപ്പൊടി : 3 നുള്ള്

ഉപ്പ് : പാകത്തിന്

കറിവേപ്പില : 2 തണ്ട്

Read Also : രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധം: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തയ്യാറാക്കുന്ന വിധം

ഉണക്ക ചെമ്മീന്‍ കഴുകി വൃത്തിയാക്കി ചട്ടിയില്‍ ഇട്ട് ചൂടാക്കി നല്ല ഡ്രൈ ആക്കി എടുക്കുക, അല്‍പം എണ്ണ ഒഴിച്ച് വറുത്ത് എടുത്താലും മതി. പച്ച മാങ്ങ ചെത്തി ചെറിയ ചതുര കഷണങ്ങളാക്കി വയ്ക്കുക. തേങ്ങ, ചെറിയ ഉള്ളി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നല്ലവണ്ണം അരച്ച് എടുക്കുക. ശേഷം ഒരു മണ്‍ചട്ടിയില്‍ കൊഞ്ച്, പച്ചമാങ്ങ, അരച്ച മസാല, പാകത്തിന് ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് അടച്ച് വച്ച് തീകത്തിച്ച് 10-15 മിനിട്ട് വേവിയ്ക്കുക.

മാങ്ങ നന്നായി വെന്ത്, അരപ്പ് കുറുകി കൊഞ്ചിലും മാങ്ങയിലും നന്നായി പിരണ്ടിരിക്കുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. ശേഷം കുറച്ച് പച്ച വെളിച്ചെണ്ണ, 2 തണ്ട് കറിവേപ്പില, 3 നുള്ള് ഉലുവപ്പൊടി എന്നിവ കൂടി മേലെ തൂകി ഇളക്കി ഉപയോഗിക്കാം, കൂടുതല്‍ ചാറ് വേണ്ടവര്‍ക്ക് വെള്ളം കൂടുതല്‍ ചേര്‍ക്കാവുന്നതാണ്. നാവില്‍ വെള്ളമൂറും കൊഞ്ചും മാങ്ങയും കറി റെഡി.

Share
Leave a Comment