ThiruvananthapuramKeralaNattuvarthaLatest NewsNews

അയല്‍വാസിയായ യു​വാ​വി​നെ മൂക്കിന് ഇടിച്ച് പരിക്കേല്‍പ്പിച്ചു: വയോധികൻ അറസ്റ്റിൽ

വ​ലി​യ​വ​ഴി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ സ​ന്തോ​ഷ് കു​മാ​റി​നെ (63) ആണ് അറസ്റ്റ് ചെയ്തത്

വെ​ള്ള​റ​ട: കു​ട​പ്പ​ന​മൂ​ട് കോ​വി​ല്ലൂ​ര്‍ ബാ​ബു​രാ​ജി​ന്റെ വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന യു​വാ​വി​നെ മ​ര്‍ദ്ദി​ച്ച അ​യ​ല്‍വാ​സി​ അറസ്റ്റിൽ. വ​ലി​യ​വ​ഴി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ സ​ന്തോ​ഷ് കു​മാ​റി​നെ (63) ആണ് അറസ്റ്റ് ചെയ്തത്. വെ​ള്ള​റ​ട ​​പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സ്വന്തം ചുണ്ടുകൾ കണ്ട ജെസീക്ക പൊട്ടിത്തകർന്നുപോയി! ദുരനുഭവം ആർക്കും വരരുതേയെന്ന് യുവതി

ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് കേസിനാസ്പദമായ സം​ഭ​വം. രാ​ത്രി 8.30-ന്​ ​ബാ​ബു​രാ​ജി​ന്റെ വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സ​ന​ല്‍കു​മാ​റി​നെ അ​യ​ല്‍വാ​സി​യാ​യ സ​ന്തോ​ഷ്​​കു​മാ​ര്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന താ​ക്കോ​ല്‍ കൊ​ണ്ട് മു​ഖ​ത്ത് ഇ​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കേരളത്തിന് തിരിച്ചടി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​ക്കി​ന്റെ എ​ല്ല് ത​ക​ര്‍ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തു​ട​ര്‍ന്ന്, സ​ന​ല്‍കു​മാ​ര്‍ വെ​ള്ള​റ​ട പൊ​ലീ​സി​ന് പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ വെ​ള്ള​റ​ട പൊ​ലീ​സ് സ​ന്തോ​ഷ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. തു​ട​ര്‍ന്ന്, കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button