ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം : ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ക​ല്ല​മ്പ​ലം ഞാ​റാ​യി​ക്കോ​ണം സ്വ​ദേ​ശി അ​ഫ്സ​ലാണ് അറസ്റ്റിലായത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ക​ല്ല​മ്പ​ലം ഞാ​റാ​യി​ക്കോ​ണം സ്വ​ദേ​ശി അ​ഫ്സ​ലാണ് അറസ്റ്റിലായത്. വ​ർ​ക്ക​ല റാ​ത്തി​ക്ക​ൽ സ്വ​ദേ​ശി നെ​ബീ​ന(23)​യു​ടെ മ​ര​ണ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് അ​റ​സ്റ്റിലായത്.

ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, ഗാ​ര്‍​ഹി​ക പീ​ഡ​നം, സ്ത്രീ​ധ​ന പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ഡിവൈഎഫ്ഐ പ്രവർത്തകനെ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ അറ​സ്റ്റിൽ

കഴിഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് നെ​ബീ​നയെ തൂ​ങ്ങി മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ മ​ക​ളെ ഭ​ർ​ത്താ​വ് സ്ഥി​ര​മാ​യി മ​ർ​ദ്ദി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് നെ​ബീ​ന​യെ അ​ഫ്സ​ൽ മ​ർ​ദ്ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.

കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് അ​ഫ്സ​ൽ, നെ​ബീ​ന​യെ വീ​ട്ടി​ൽ​ കൊ​ണ്ടു​ചെ​ന്നാ​ക്കി മൊ​ഴി ചൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​യും മു​ഴ​ക്കി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നെ​ബീ​ന ജീ​വ​നൊ​ടു​ക്കി​യ​ത്.

ഗ​ൾ​ഫി​ൽ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ഫ്സ​ൽ മൂ​ന്നു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്കെ​ത്തി​യ​ത്. കോടതിയിൽ ഹാജരാക്കിയ അ​ഫ്സ​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button