MalappuramLatest NewsKeralaNattuvarthaNews

നോമ്പ് തുറക്കാൻ ബന്ധുവീട്ടിലേക്ക് പോയ വിദ്യാർത്ഥി പുഴയിൽ മരിച്ച നിലയിൽ

അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്‍റെ മകൻ അജ്സലാ(23)ണ് മുങ്ങി മരിച്ചത്

കളികാവ്: വിദ്യാർത്ഥിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്‍റെ മകൻ അജ്സലാ(23)ണ് മുങ്ങി മരിച്ചത്.

Read Also : തീ പടർന്നത് അപ്രതീക്ഷിതം, മുറിയിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതായതോടെ ശ്വാസം മുട്ടി മരണം; ദമ്പതികൾക്ക് ദാരുണാന്ത്യം

പരിയങ്ങാട് കെട്ടിന് സമീപം പുഴയിൽ ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടൂരിൽ സ്വകാര്യ കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് മരിച്ച അജ്സൽ.

Read Also : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ബെൽറ്റൂരി മർദ്ദനം; വർക്കല നെബീനയുടെ ആത്മഹത്യക്ക് പിന്നിൽ ഗാർഹിക പീഡനം – ഭർത്താവ് അറസ്റ്റിൽ

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button