തൃശ്ശൂർ: തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഭിരാമി(11) ആണ് മരിച്ചത്.
പറവൂർ സ്വദേശികളായ മരോട്ടിച്ചോട് തട്ടാൻപടി പുത്തൻപുരയിൽ പത്മനാഭൻ (82), ഭാര്യ പാറുക്കുട്ടി (76) എന്നിവരാണ് അപകടസമയത്തു തന്നെ മരിച്ചത്. ഇവരുടെ പേരക്കുട്ടിയാണ് അഭിരാമി.
പത്മനാഭന്റെ മകൻ ഷിജു (48 ), ശ്രീജ (42) എന്നിവർ ചികിത്സയിൽ കഴിയുകയാണ്. നിസാരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബസ് യാത്രക്കാരനായ തൃശൂർ കാക്കശേരി സ്വദേശി സത്യൻ (53 ) ആശുപത്രി വിട്ടു.
ഗുരുവായൂർ അമ്പലത്തിലേക്ക് പോയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
Post Your Comments