Latest NewsKeralaNews

‘വേദന രഹസ്യഭാഗത്ത്, ആശുപത്രിയിൽ വരാൻ പറ്റില്ല വീട്ടിൽ വന്ന് പരിശോധിക്കണം’: നസീമയുടെ കെണിയിൽ ഡോക്ടർ വീണത് ഇങ്ങനെ

കൊച്ചി: സ്വകാര്യ ചിത്രങ്ങൾ പകർത്തി ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ്‌ അമീൻ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലധികം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയത്. കൊച്ചിയിലാണ് സംഭവം. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്റെ സ്വകാര്യഭാഗത്താണ് വേദനയെന്നും, വീട്ടിൽ വന്ന് പരിശോധിക്കണമെന്നും നസീമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർ വീട്ടിലെത്തിയത്. എന്നാൽ, ഇതൊരു കെണിയായിരുന്നുവെന്ന് ഇയാൾ വൈകിയാണ് തിരിച്ചറിഞ്ഞത്.

കൊച്ചിയിലെ ഡോക്ടറുമായി മൊബൈൽ ഫോൺ വഴിയാണ് നസീമ സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇരുവരും ചാറ്റിംങ് തുടർന്നു. ട്രാപ്പാണെന്ന് ഡോക്ടർക്ക് മനസിലായതുമില്ല. രോഗ വിവരങ്ങളെക്കുറിച്ച് ചോദിച്ചു തുടങ്ങിയ ചാറ്റിങ്ങ് പതിവായി. ചികിത്സയുടെ ആവശ്യത്തിന് എന്ന് പറഞ്ഞ് നസീമ ഡോക്ടറെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഡോക്ടർ അറിയാതെ ഇവിടെ ഇവരുടെ സുഹൃത്ത് ആയ മുഹമ്മദ് അമീൻ ഒളിച്ചിരുപ്പുണ്ടായിരുന്നു. ഇയാൾ ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

ഇതോടെയാണ് താൻ കെണിയിൽ അകപ്പെട്ട കാര്യം ഡോക്ടർ മനസിലാക്കുന്നത്. ആദ്യം 44,000 രൂപയും പിന്നീട് 5 ലക്ഷം രൂപയും നൽകി. വീണ്ടും അഞ്ചു ലക്ഷം ആവശ്യപ്പെട്ടപ്പോൾ ആണ് ഡോക്ടർ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സമാനമായ രീതിയിൽ ഇവർ വേറെയും തട്ടിപ്പുകൾ നടത്തിയതായും പോലീസിന് സംശയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button