Latest NewsKeralaNews

ഹരിപ്പാട്ടെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്

ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്

ആലപ്പുഴ: ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തില്‍ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥന്‍ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് ആണ് കേസ്. സംഭവത്തില്‍ കേസെടുക്കാന്‍ മനുഷ്യാവകാശ കമീഷന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.

READ ALSO: ഇന്ന് മിക്കവാറും മലയാള ചാനലുകള്‍ക്ക് ആതിഖ് മാലാഖയാകും : സന്ദീപ് വാര്യര്‍

2017 ലെ യുഡിഎഫ് ഹര്‍ത്താല്‍ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എസ്‌ഐയും മറ്റ് പൊലീസുകാരും കുനിച്ച് നിര്‍ത്തി നട്ടെല്ലിനും പുറത്തും മര്‍ദ്ദിക്കുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button