Latest NewsNewsIndia

ആതിഖ് അഹമ്മദിന്റെ കൊലയാളികളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ

ലഖ്‌നൗ: ഇന്നലെ രാത്രി ഗുണ്ടാസംഘത്തിന്റെ ആക്രമണത്താൽ രാഷ്ട്രീയക്കാരനായ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫും കൊല്ലപ്പെട്ട സംഭവത്തിൽ യു.പിയിൽ വൻ പ്രതിഷേധം. പോലീസ് ഇതുവരെ വിഷയത്തിൽ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് പോലീസ് കീഴടക്കിയിരുന്നു. ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ലവ്‌ലേഷ് തിവാരി, സണ്ണി സിംഗ്, അരുൺ മൗര്യ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

ഇവർ മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രയാഗ്‌രാജിൽ എത്തുകയായിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ഇവർ വെടിയുതിർത്തു. മൂന്ന് പേർക്കും ക്രിമിനൽ രേഖകളുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇവരുമായി യാതൊരു ബന്ധവുമില്ലെന്ന് ഇവരുടെ വീട്ടുകാർ പറഞ്ഞു. ലവ്‌ലേഷ് തിവാരി നേരത്തെയും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഇയാളുമായി ഒരു ബന്ധവുമില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ലവ്‌ലേഷ് ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്നുവെന്നും, അഞ്ചാറു ദിവസം മുമ്പും ബന്ദയിൽ ഉണ്ടായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

‘അവൻ എന്റെ മകനാണ്, സംഭവം ഞങ്ങൾ ടി.വിയിൽ കണ്ടു. ലവ്‌ലേഷിന്റെ പ്രവൃത്തിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല, ഞങ്ങൾക്ക് ഇതുമായി ഒരു ബന്ധവുമില്ല. അവൻ ഇവിടെ താമസിച്ചിട്ടില്ല, ഞങ്ങളുടെ കുടുംബ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല. വർഷങ്ങളായി ഞങ്ങൾ അവനുമായി സംസാരിച്ചിട്ട്’, ലവ്‌ലേഷിന്റെ പിതാവ് യാഗ്യാ തിവാരി പറഞ്ഞു. തന്റെ മകൻ ജോലിക്കൊന്നും പോകുന്നില്ലെന്നും മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിലെ രണ്ടാമൻ സണ്ണിക്കെതിരെ 14 കേസുകൾ വിവിധ സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിതാവ് മരിച്ചു. പൂർവ്വിക സ്വത്തിന്റെ വിഹിതം വിറ്റ് വീടുവിട്ടിറങ്ങി. അഞ്ച് വർഷത്തിലേറെയായി സണ്ണി തന്റെ കുടുംബത്തെയും അമ്മയെയും സഹോദരനെയും സന്ദർശിച്ചിട്ടില്ല. സഹോദരൻ ചായക്കട നടത്തിയാണ് കുടുംബത്തെ സംരക്ഷിക്കുന്നത്. ‘അവൻ അലഞ്ഞുതിരിയുമായിരുന്നു, ജോലിയൊന്നും ചെയ്യില്ല. ഞങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. അവൻ എങ്ങനെയാണ് കുറ്റവാളി ആയതെന്ന് അറിയില്ല. സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല’, സണ്ണി സിംഗിന്റെ സഹോദരൻ പിന്റു സിംഗ് പറഞ്ഞു.

മൂന്നാമത്തെ ഷൂട്ടറായ അരുൺ കുട്ടിക്കാലത്ത് വീടുവിട്ടിറങ്ങിയതായിരുന്നു. 2010-ൽ ട്രെയിനിൽ ഒരു പോലീസുകാരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിൽ ഇയാളുടെ പേരും ഉയർന്നുവന്നിരുന്നു. കുപ്രസിദ്ധ കുറ്റവാളികളാകാൻ തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും അതിനാലാണ് ആതിഖിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ അവരുടെ കുറ്റസമ്മതം പോലീസ് ഇതുവരെ വിശ്വസിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button